X

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി എന്‍ ഗോപകുമാര്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യനെറ്റ് ന്യൂസ് ചാനലിന്റെ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫും  ആയ  ടി എന്‍ ഗോപകുമാര്‍ അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ 3.50 ആയിരുന്നു അന്ത്യം.

1957 ല്‍ ശുചീന്ദ്രത്തായിരുന്നു ജനനം. കമ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപിള്ളയുടെ ഭാര്യയായിരുന്ന തങ്കമണിയുടെയും വട്ടപ്പള്ളി മഠം നീലകണ്ഡശര്‍മയുടെയും  മകനായാണ് ജനനം. ഭാര്യ ഹെത ഗോപകുമാര്‍, മക്കള്‍ ഗായത്രി, കാവേരി. വൈകുന്നേരം അഞ്ചു മണിക്കാണ് സംസ്‌കാരം.

മൂന്നു പതിറ്റാണ്ടുകാലമായി മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന ടി എന്‍ ഗോപകുമാര്‍ സിനിമ സാഹിത്യരംഗങ്ങളിലും തന്റെ സാന്നിധ്യം തെളിയിച്ചിരുന്നു. കേരള സാഹിത്യഅക്കാദമി പുരസ്‌കരം അടക്കം നിരവധി പുരസ്‌കാരങ്ങളും ടി എന്‍ ജി യെ തേടിയെത്തിരുന്നു. വോള്‍വ തരംഗങ്ങള്‍, അകമ്പടി സര്‍പ്പങ്ങള്‍, ശൂദ്രന്‍ എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. ജീവന്‍ മശായി എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനത്തിന്റെ തുടക്കം. സ്റ്റേറ്റ്‌സ്മാന്‍, ഇന്‍ഡിപെന്‍ഡന്‍സ്, ബിബിസി, മാതൃഭൂമി, ന്യൂസ് ടുഡേ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ടി എന്‍ ജി അവതരിപ്പിക്കുന്ന കണ്ണാടി എന്ന പ്രോഗ്രാം മലയാള മാധ്യമ ചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ പരിപാടിയായിരുന്നു.

This post was last modified on December 27, 2016 3:34 pm