X

പനീസെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

ജയലളിതയുടെ ഉറ്റ അനുയായി ഒ പനീര്‍സെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജയലളിതയുടെ മരണം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം പനീര്‍സെല്‍വം അധികാരമേറ്റു.
65കാരനായ പനീര്‍സെല്‍വം ഇത് മൂന്നാംതവണയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത്.

പുലര്‍ച്ചെ 1.15നാണ് രാജ് ഭവനില്‍ ഗവര്‍ണര്‍ സിഎച്ച് വിദ്യാസാഗറിന് മുമ്പാകെ പനീര്‍സെല്‍വം സത്യപ്രതിജ്ഞ ചെയ്തത്. ജയലളിതയുടെ ചിത്രം അരികില്‍ തന്നെ വച്ചിരുന്നു. മറ്റ് മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കുമൊന്നും മാറ്റമില്ല. ജയലളിത മന്ത്രിസഭയിലെ 31 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.     

കോടതിവിധികളെ തുടര്‍ന്ന് രണ്ട് തവണ ജയലളിതയ്ക്ക് സ്ഥാനമൊഴിയേണ്ടി വന്നപ്പോഴും പനിര്‍സെല്‍വമാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിയോഗിക്കപ്പെട്ടത്. അവസാനത്തെ ജയലളിത മന്ത്രിസഭയില്‍ ധന വകുപ്പാണ് പനീര്‍സെല്‍വം കൈകാര്യം ചെയ്തിരുന്നത്. ജയലളിത ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് എട്ട് വകുപ്പുകളുടെ ചുമതല പനീര്‍സെല്‍വത്തിനായിരുന്നു.

This post was last modified on December 27, 2016 2:14 pm