X

പദ്മ ഭൂഷണ്‍ പുരസ്‌കാരം തിരിച്ചു നല്‍കാനൊരുങ്ങി പ്രശസ്ത ശാസ്ത്രജ്ഞന്‍ പി എം ഭാര്‍ഗവ

അഴിമുഖം പ്രതിനിധി

രാജ്യത്ത് യുക്തിയേയും ശാസ്ത്രത്തെയും ചോദ്യം ചെയ്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച്‌ പദ്മ ഭൂഷണ്‍ പുരസ്‌കാരം തിരിച്ചു നല്‍കാനൊരുങ്ങി പ്രശസ്ത ശാസ്ത്രജ്ഞന്‍ പി എം ഭാര്‍ഗവ. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളികുലാര്‍ ബയോളജി സ്ഥാപകനും ഡയറക്ടറുമാണ് ഭാര്‍ഗവ. എഴുത്തുകാരുടേയും കലാകാരന്‍മാരുടെയും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് 107 മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാര്‍ രാഷ്ട്രപതിക്ക് ഓണ്‍ലൈന്‍ പരാതി ശേഖരണം നടത്തി മണിക്കൂറുകള്‍ക്കകമാണ് പിഎം ഭാര്‍ഗ്ഗവ തന്‍റെ തീരുമാനമറിയിച്ചത്.സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കി പ്രതിഷേധിച്ച സാഹിത്യകാരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ഇതുകൊണ്ട് താന്‍ അര്‍ത്ഥമാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

This post was last modified on December 27, 2016 3:24 pm