X

ബാര്‍ കോഴക്കേസ് തുടരന്വേഷണം: സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളുന്നത് സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ചില കാര്യങ്ങള്‍ കൂടി പരിശോധിക്കാനുണ്ടെന്ന് എന്ന് പറഞ്ഞ് റിപ്പോര്‍ട്ട് തിരിച്ചു കൊടുത്തു എന്ന് മാത്രം, മുഖ്യമന്ത്രി കോടതി വിജിലന്‍സിന് റിപ്പോര്‍ട്ട് തിരിച്ചു കൊടുത്തതിനെ ന്യായീകരിച്ചു. പാംഓയില്‍ കേസില്‍ സമാനമായ സ്ഥിതി വിശേഷം ഉണ്ടായപ്പോള്‍ താന്‍ രാജിവച്ചില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സ്വയം എന്ത് മാതൃക കാണിച്ചിട്ടാണ് മറ്റൊരാളെ ഉപദേശിക്കുന്നത് എന്ന് കൂടി ഓര്‍ക്കണമല്ലോ, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് വിജിലന്‍സ് കോടതിയില്‍ നിന്നുണ്ടായ തിരിച്ചടിയെ മുഖ്യമന്ത്രി ആരോപണ വിധേയനായ പാംഓയില്‍ കേസിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഉമ്മന്‍ചാണ്ടി പ്രതിരോധിച്ചത്. തിരുവനന്തപുരം കേസരി സ്മാരക ഹാളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.

This post was last modified on December 27, 2016 3:24 pm