X

ടൊയോട്ട 28.7 ലക്ഷം എസ് യു വികള്‍ തിരികെ വിളിക്കുന്നു

അഴിമുഖം പ്രതിനിധി

സീറ്റ് ബെല്‍റ്റിലെ നിര്‍മ്മാണത്തിലെ പ്രശ്‌നം കാരണം 28.7 ലക്ഷം എസ് യു വികള്‍ പിന്‍വലിക്കാന്‍ ജപ്പാനീസ് കാര്‍ നിര്‍മ്മാണ വമ്പനായ ടൊയോട്ട തീരുമാനിച്ചു. അപകടമുണ്ടാകുമ്പോള്‍ സീറ്റ് ബെല്‍റ്റുകള്‍ക്ക് കേടുവരുന്നതു കൊണ്ടാണ് വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ ടൊയോട്ട തീരുമാനിച്ചിരിക്കുന്നത്.

2005 ജൂലൈയ്ക്കും 2014 ഓഗസ്റ്റിനും ഇടയില്‍ നിര്‍മ്മിച്ച ആര്‍എവി4 എസ് യുവിയും 2005 ഒക്ടോബറിനും 2016 ജനുവരിക്കും ഇടയില്‍ നിര്‍മ്മിച്ച വാന്‍ഗാര്‍ഡ് എസ് യു വിയുമാണ് തകരാറ് കണ്ടെത്തിയത്.

ആര്‍എവി4 അപകടത്തില്‍പ്പെട്ടപ്പോള്‍ യാത്രക്കാരന് സുരക്ഷ ലഭിക്കാത്ത രണ്ട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദക്ഷിണ അമേരിക്കയില്‍ നിന്ന് 13 ലക്ഷം യൂറോപ്പില്‍ നിന്ന് 6.25 ലക്ഷവും ചൈനയില്‍ നിന്ന് 4.34 ലക്ഷവും ജപ്പാനില്‍ നിന്ന് 1.77 ലക്ഷവും മറ്റു മേഖലകളില്‍ നിന്ന് 3.07 ലക്ഷം വാഹനങ്ങളുമാണ് തിരികെ വിളിക്കുന്നത്.

This post was last modified on December 27, 2016 3:37 pm