X

ബെഹ്‌റയെ ആഗ്രഹിക്കുന്ന സര്‍ക്കാരിന് തന്നെ ആവശ്യമില്ല; വികാരഭരിതനായി ടി പി സെന്‍കുമാര്‍

അഴിമുഖം പ്രതിനിധി

ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കം ചെയ്തതില്‍ ഡിജിപി ടി പി സെന്‍കുമാര്‍ പരസ്യമായ പ്രതിഷേധത്തിലേക്ക്. തന്നെ നീക്കിയത് നിയമപരമായി തെറ്റാണെന്ന് സെന്‍കുമാര്‍ തുറന്നടിച്ചു. സുപ്രീം കോടതി വിധിയുടെയും കേരള പൊലീസ് ആക്ടിന്റെയും ലംഘനമാണ് തന്റെ കാര്യത്തില്‍ നടന്നരിക്കുന്നതെന്ന് സെന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ തന്നെ വേണ്ടത്തവര്‍ക്കു മുന്നില്‍ വാശിപിടിച്ച് ഡിജിപി കസേരയില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ തന്നെ നീക്കുന്ന കാര്യം മാന്യമായി പറയമായിരുന്നു, മാറ്റുന്ന കാര്യം നേരിട്ടു തന്നോട് പറയമായിരുന്നു, വികാരഭരിതനായി സെന്‍കുമാര്‍ പറഞ്ഞു.

താന്‍ സെന്‍കുമാറാണ് ബെഹ്‌റയല്ല. ഓരോ സര്‍ക്കാരിനും ഓരോ നയം കാണും. ഈ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് സെന്‍കുമാറിനെയല്ല ബെഹ്‌റയെയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ബെഹ്‌റയെ ആശ്രയിക്കുന്ന സര്‍ക്കാരിന് തന്നെ ആവശ്യമില്ല. എനിക്ക് ഞാനാകാനേ കഴിയൂ, എനിക്ക് എന്റെതായ പ്രിന്‍സിപ്പിള്‍സ് ഉണ്ട്. എനിക്ക് ലോക്‌നാഥ് ബെഹ്‌റ ആകാന്‍ കഴിയില്ല; സെന്‍കുമാര്‍ പറഞ്ഞു.

അതേസമയം പുതിയ ചുമതല ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയാനും സെന്‍കുമാര്‍ തയ്യാറായില്ല. അതേസമയം തന്നെ നീക്കം ചെയ്ത നടപടിയെ നിയമപരമായി ചോദ്യം ചെയ്യാന്‍ ആലോചനയുണ്ടെന്ന സൂചനയും സെന്‍കുമാര്‍ നല്‍കി.

This post was last modified on December 27, 2016 4:13 pm