X

കടയടപ്പ് സമരം പിന്‍വലിച്ചു

അഴിമുഖം പ്രതിനിധി

വ്യാപാരി – വ്യവസായി ഏകോപന സമിതി ചൊവ്വാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. നോട്ട് പ്രതിസന്ധിയെ തുടര്‍ന്നാണ് നാളെ മുതലാണ് സമരത്തിന് ആഹ്വാനം നല്‍കിയിരുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സംസ്ഥാന പ്രസിഡന്‌റ് ടി നസറുദ്ദീനാണ് ഇക്കാര്യം അറിയിച്ചത്.

ധനമന്ത്രി തോമസ് ഐസക് അടമുള്ളവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് നസ്റുദ്ദീന്‍ അറിയിച്ചു. ശബരിമല മണ്ഡലകാലം തുടങ്ങുന്നതും വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ കാരണമായി. 1000,500 നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ അതിനു പകരം പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെറിയ നോട്ടുകള്‍ ലഭ്യമാക്കുകയോ ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച മുതല്‍ കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നത്. അസാധുവാക്കിയ നോട്ടുകള്‍ കണ്ടെത്താനെന്ന പേരില്‍ കടകളില്‍ നികുതി വകുപ്പ് നടത്തുന്ന റെയ്ഡും വ്യാപാരികളെ പ്രകോപിപ്പിച്ചിരുന്നു.

This post was last modified on December 27, 2016 2:17 pm