X

ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം

അഴിമുഖം പ്രതിനിധി

ട്രയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അവസരം വരുന്നു. പക്ഷെ അങ്ങ് ലണ്ടനിലാണെന്ന് മാത്രം. ട്രെയിന്‍ രണ്ട് മിനിറ്റോ അതില്‍ കൂടുതലോ വൈകിയാലാണ് നഷ്ടപരിഹരം ലഭിക്കുക. ഒരു മണിക്കൂറില്‍ കൂടുതല്‍ വൈകുകയാണെങ്കില്‍ യാത്രക്കൂലി മുഴുവന്‍ തിരിച്ച് കിട്ടും എന്ന് മാത്രമല്ല യാത്രയും ചെയ്യാം.

|മൊബൈല്‍ ആപ്, സ്മാര്‍ട്ട് ടിക്കറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബുക്കിംഗ് എന്നിവ വഴി ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ട്രയിനുകള്‍ കൃത്യസമയം പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയാണ് അധികൃതരുടെ ലക്ഷ്യം.

This post was last modified on December 27, 2016 2:51 pm