X
    Categories: യാത്ര

ഡിസംബറില്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പോകാന്‍ അനുയോജ്യമായ അഞ്ച് സ്ഥലങ്ങള്‍

ഡിസംബര്‍, ജനുവരി മാസങ്ങള്‍ യാത്രകളുടേതാണ്. ബാഗ് പാക്ക് ചെയ്ത് ഇറങ്ങാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന സമയം. തണുപ്പും തണുത്ത കാറ്റും യാത്രയെ സുഗമമാക്കും.

ശീതകാലം – ഡിസംബര്‍, ജനുവരി മാസങ്ങള്‍ യാത്രകളുടേതാണ്. ബാഗ് പാക്ക് ചെയ്ത് ഇറങ്ങാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന സമയം. തണുപ്പും തണുത്ത കാറ്റും യാത്രയെ സുഗമമാക്കും. ക്ഷീണമറിയാതെ കുറേ ദൂരം കാല്‍നടയായി പോകാനാവും. പുതിയ വഴികള്‍, നഗരങ്ങള്‍, ഗ്രാമങ്ങള്‍, ബീച്ചുകള്‍, കാട്, മലനിരകള്‍, ദ്വീപുകള്‍ – അങ്ങനെ പോകാം. ശീതകാലത്ത് ഇന്ത്യയില്‍ സഞ്ചാരികള്‍ക്ക് പോകാന്‍ അനുയോജ്യമായ അഞ്ച് സ്ഥലങ്ങളെക്കുറിച്ചാണ് പറയുന്നത്.

1. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍

മനോഹരമായ ബീച്ചുകള്‍, നിബിഡ വനങ്ങള്‍, സാഹസിക വാട്ടര്‍സ്‌പോര്‍ട്‌സ് പരിപാടികള്‍ക്കുള്ള അവസരം. നഗരജീവിതത്തിന്റെ മടുപ്പുകളില്‍ നിന്ന് രക്ഷപ്പെടാം.

2. കബിനി

നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്ക്് സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വൈവിധ്യം ഒരുക്കുന്നു. ബോട്ടിംഗ് നടത്താം. ടൗണില്‍ ചെറിയൊരു മാര്‍ക്കറ്റുണ്ട്. ഇവിടെ ആദിവാസികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ ലഭ്യമാകും.

3. തട്ടേക്കാട്

സലിം അലി പക്ഷി സങ്കേതം പ്രശസ്തമാണ്. കരയിലും വെള്ളത്തിലും കാണുന്ന 500 ഇനം വ്യത്യസ്ത പക്ഷികള്‍. മനോഹരമായ ഭൂപ്രകൃതി

4. ഗോവ

വൈകുന്നേരത്തെ ബീച്ച് പാര്‍ട്ടികളും വിവിധ തരം ഭക്ഷണങ്ങളുമുണ്ട്. ചരിത്രപരമായും സാംസ്‌കാരികമായും ഏറെ സവിശേഷതകളുള്ള പ്രദേശമാണ് ഗോവ. പോര്‍ച്ചുഗീസ് – ഇന്ത്യന്‍ വാസ്തുവിദ്യകളുടെ സങ്കലനം പ്രദര്‍ശിപ്പിക്കുന്ന പഴയ ക്രിസ്ത്യന്‍ പള്ളികള്‍, കോട്ടകള്‍, ബോണ്ട്‌ല സാംക്ച്വറി.

5. ജയ്‌സാല്‍മിര്‍

പടിഞ്ഞാറന്‍ രാജസ്ഥാനില്‍ ഥാര്‍ മരുഭൂമിക്ക് സമീപം. മണല്‍ക്കൂനകള്‍, പ്രകൃതിയുടെ മനോഹര പ്രതിഭാസങ്ങള്‍. ജയ്‌സാല്‍മീര്‍ കോട്ട കാണേണ്ട ഒന്നാണ്. ഹോട്ടലുകള്‍, അങ്ങാടികള്‍, പുരാതന ഗൃഹങ്ങള്‍ തുടങ്ങിയവയെല്ലാം ജയ്‌സാല്‍മിറിനെ ആകര്‍ഷകമാക്കുന്നു.