X
    Categories: യാത്ര

രണ്ട് ദശലക്ഷം അനുയായികളുമായി കേരള ടൂറിസം ഫേസ്ബുക്ക് പേജ്

2014 ആഗസ്റ്റ് മാസത്തില്‍ ഒരു ദശലക്ഷം ആളുകളാണ് ഈ ഫേസ്ബുക് പേജ് ഫോളോ ചെയ്യുന്നത്.

സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കേരള ടുറിസം ഫേസ്ബുക്ക് പേജ്. കേരള ടുറിസത്തിന്റെ ഔദോഗിക ഫേസ്ബുക് പേജ് ഫോളോ ചെയ്യുന്നവരുടെ എണ്ണം രണ്ട് ദശലക്ഷത്തിലധികം ഉയര്‍ന്നു. ഇത് കേരളത്തിലെ ടുറിസം മേഖലയ്ക്ക് കിട്ടിയ വലിയ ഒരു  അംഗികാരം തന്നെ ആണ്.

ഇന്ത്യയിലെ ടുറിസം വകുപ്പിന്റെ ആദ്യത്തെ ഫേസ്ബുക് പേജ് ആണ് കേരള ടുറിസത്തിന്റെത്. കേരളത്തിന്റെ പ്രകൃതിഭംഗിയും ആകര്‍ഷകമായ വിവരങ്ങളും ചേര്‍ന്ന ഒരു ദൃശ്യ അനുഭവം തന്നെയാണ് ഇത്. അതുപോലെ തന്നെ കേരള ടുറിസത്തിന്റെ പുത്തന്‍ നീക്കങ്ങളും വിവരങ്ങളും ദിനം പ്രതി അറിയാന്‍ സഹായിക്കുന്ന ഒരു പേജ് കൂടിയാണിത്.

കേരള ടുറിസത്തിന് കിട്ടിയ ഈ നേട്ടം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍നിന്നു മാത്രമല്ല, യു.എ.ഇ, സൗദി അറേബ്യ, യുഎസ്എ, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള അംഗികാരങ്ങളും നേടിയെടുക്കാനും കഴിഞ്ഞു. കഴിഞ്ഞ 2014 ആഗസ്റ്റ് മാസത്തില്‍ ഒരു ദശലക്ഷം ആളുകളാണ് ഫേസ്ബുക് പേജ് ഫോളോ ചെയിതത്.

കേരളത്തെ നടുക്കിയ പ്രളയത്തിന് ശേഷം വിനോദസഞ്ചാരികളെ കേരളത്തിലേക്ക് തിരികെ കൊണ്ടുവന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ചത് കേരള ടുറിസത്തിന്റെ ഈ ഫേസ്ബുക് പേജ് തന്നെയാണ്

This post was last modified on February 8, 2019 7:10 pm