X
    Categories: യാത്ര

ഉത്തരവാദ ടൂറിസം പദ്ധതിയുമായി കേരളം

കിറ്റ്‌സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്) ആര്‍ടി പരിശീലനത്തിനായി ആര്‍ടി സ്‌കൂള്‍ തുടങ്ങും.

ഉത്തരവാദ ടൂറിസം പദ്ധതിയുമായി (Responsible Tourism Misson) സംസ്ഥാന ടൂറിസം വകുപ്പ്. ഗ്രാമങ്ങളിലുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി അവതരിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജൂലായ് അവസാനത്തോടെ സംസ്ഥാന, ജില്ലാ തലങ്ങളില്‍ ആര്‍ടി (Responsible Tourism) സെല്ലുകള്‍ നിലവില്‍ വരും. നിലവില്‍ കുമരകം, തേക്കടി, കോവളം, വൈത്തിരി, കുമ്പളങ്ങി, അമ്പലവയല്‍, ബേക്കല്‍ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മാത്രമേ ആര്‍ടി സംരംഭങ്ങളുള്ളൂ.

2.19 കോടി രൂപയാണ് പദ്ധതിയുടെ വാര്‍ഷിക ചിലവ് പ്രതീക്ഷിക്കുന്നത്. 2017-18 വര്‍ഷത്തേയ്ക്കുള്ള പദ്ധതി തുക സര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞു. കരാര്‍ അടിസ്ഥാനത്തിലാണ് ജില്ലാ സെല്ലുകളിലും സംസ്ഥാന സെല്ലിലും ജീവനക്കാരെ നിയമിക്കുക. ഇവരുടെ ശമ്പളത്തിനായി മാത്രം ഒരു വര്‍ഷം ഒരു കോടി രൂപ ചിലവഴിക്കേണ്ടി വരും. പ്രാദേശിക തലത്തില്‍ നാട്ടുകാര്‍, തദ്ദേശീയ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, എന്‍ജിഒകള്‍ എന്നിവരുമായി ചേര്‍ന്ന് ആര്‍ടി സെല്ലുകള്‍ പ്രവര്‍ത്തിക്കും. കിറ്റ്‌സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്) ആര്‍ടി പരിശീലനത്തിനായി ആര്‍ടി സ്‌കൂള്‍ തുടങ്ങും. ടൂറിസം അനുബന്ധ വ്യവസായങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദ ടൂറിസത്തിനും പ്രാദേശിക തൊഴിലവസരങ്ങള്‍ക്കും പ്രാധാന്യം നല്‍കും. വിവിധ ഗവേഷണ, പരിശീലന പരിപാടികളും സംഘടിപ്പിക്കും.

This post was last modified on July 24, 2017 4:09 pm