X
    Categories: യാത്ര

മലയില്‍ തൂങ്ങിക്കിടക്കുന്ന ഒരു ഗ്ലാസ് മുറിയില്‍ നിങ്ങള്‍ ഉറങ്ങുമോ?

ചെങ്കുത്തായ മലനിരകളുടെ ദൃശ്യങ്ങള്‍ ആസ്വദിക്കാനും ഇവിടെ ഒരു രാത്രി ഉറങ്ങാനും 26,550 രൂപയാണ് ചിലവ്. മലമുകളില്‍ എത്താനുള്ള നിങ്ങളുടെ യാത്രാചിലവ്, ഗൈഡ്, ഡിന്നര്‍, വൈന്‍, ബ്രേക്ക് ഫാസ്റ്റ് എന്നിവ ഈ തുകയില്‍ ഉള്‍പ്പെടും.

ഒരു മലയില്‍ തൂങ്ങിക്കിടക്കുന്ന ട്രാന്‍സ്പരന്റായ ക്യാപ്സൂളില്‍ (ഗ്ലാസ് റൂം) നിങ്ങള്‍ ഉറങ്ങുമോ? സ്‌കൈലോഡ്ജ് അഡൈ്വഞ്ചര്‍ സ്യൂട്ട്സാണ് പെറുവിയന്‍ മലനിരകളിലെ മനോഹരമായ ഗ്ലാസ് ലോഡ്ജ് എന്ന ആശയത്തിന് പിന്നില്‍. ഇവിടെ ഉറങ്ങാന്‍ ധൈര്യമുണ്ടെങ്കില്‍ 400 മീറ്റര്‍ (1,300 അടി) ഉയരത്തില്‍ മല കയറണം. പാറക്കല്ലുകള്‍ നിറഞ്ഞ മല കയറുന്നതിനായി ചെറിയ സിപ് ലൈന്‍ നെറ്റ് വര്‍ക്കാണ് ഉപയോഗിക്കുന്നത്. നിങ്ങള്‍ രാത്രിയില്‍ ഇവിടെ തങ്ങിയാല്‍, താഴ്വരയുടെ സൗന്ദര്യം ആസ്വദിക്കുകയും ക്ഷീരപഥം (milky way) കാണാന്‍ സാധിക്കുകയും ചെയ്യും.

”ഇങ്ങനെ ഒരു ലോഡ്ജ് നിര്‍മ്മിക്കാന്‍ കാരണം അതിഥികളെ പ്രകൃതിയുമായി ബന്ധിപ്പിക്കുകയും. വ്യത്യസ്തമായ അനുഭവം നല്‍കുക, എന്താണ് ആഡംബരം എന്ന് മനസ്സിലാക്കി കൊടുക്കുക എന്നാണ്” – സ്‌കൈലോഡ്ജ് മാനേജര്‍ നതാലിയ റോഡ്രിഗ്യുസ് പറയുന്നു.

നേച്ചുറ വിവെ എന്ന അഡ്വെഞ്ചര്‍ കമ്പനിയാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. ഈ സ്യൂട്ടില്‍ നിന്ന് പുറത്തേക്ക് പോകണമെങ്കില്‍ സിപ് വയറിലൂടെ താഴേക്ക് പോകാം. 24 /8 അടി വലുപ്പമുള്ള ക്യാപ്‌സൂളാണിത്. അകത്തെ സൗകര്യങ്ങളൊക്കെ ലാവിഷാണ്. നാല് കിടപ്പുമുറിയും ഡൈനിങ് ഏരിയയും ബാത്‌റൂമുമൊക്കെ ഈ ക്യാപ്സൂളില്‍ ഒരുക്കിയിട്ടുണ്ട്. സുഖമായ ഉറക്കത്തിനായി മെത്തയും തലയിണയും ഉണ്ട്. കിടക്കുമ്പോള്‍ നക്ഷത്രങ്ങളെയും കാണാം.

ഈ ക്യാപ്സൂളിന്റെ നിര്‍മ്മാണവസ്തുക്കള്‍ മലമുകളില്‍ എത്തിക്കുക എന്നത് തീര്‍ത്തും വെല്ലുവിളിയായിരുന്നു. കാറ്റിനെയും ഭയപ്പെടണമായിരുന്നുവെന്ന് റോഡ്രിഗുസ് പറയുന്നു. കാലാവസ്ഥാവ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള, ബഹിരാകാശ വാഹങ്ങളില്‍ ഉപയോഗിക്കുന്ന പോളികാര്‍ബണേറ്റിലും അലുമിനിയത്തിലുമാണ് ക്യാപ്സൂളുകള്‍ നിര്‍മിച്ചിരിക്കുന്നതും ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നതും. അതുകൊണ്ട് സുരക്ഷയുടെ കാര്യത്തിലും പേടി വേണ്ട.

ചെങ്കുത്തായ മലനിരകളുടെ ദൃശ്യങ്ങള്‍ ആസ്വദിക്കാനും ഇവിടെ ഒരു രാത്രി ഉറങ്ങാനും 26,550 രൂപയാണ് ചിലവ്. മലമുകളില്‍ എത്താനുള്ള നിങ്ങളുടെ യാത്രാചിലവ്, ഗൈഡ്, ഡിന്നര്‍, വൈന്‍, ബ്രേക്ക് ഫാസ്റ്റ് എന്നിവ ഈ തുകയില്‍ ഉള്‍പ്പെടും. രാത്രി തങ്ങാന്‍ ഇഷ്ടമുള്ളവര്‍ക്ക് മറ്റൊരു ഓഫറും ഉണ്ട്. പെറുവിയന്‍ വിഭവങ്ങളോടുകൂടിയ ഉച്ചഭക്ഷണം മാത്രമായിരിക്കും ഉണ്ടാകുക. ഇതിന് ഒരാള്‍ക്ക് 15,300 ആണ് ചിലവ് വരിക.

This post was last modified on March 1, 2018 5:31 pm