അഴിമുഖം പ്രതിനിധി
കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തിനായി മരം മുറിച്ചു മാറ്റിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ ബാബു, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കിയാല്‍ എംഡി വി ചന്ദ്രമൗലി, ടോംജോസ് എന്നിവര്‍ക്കെതിരെ ത്വരിത അന്വേഷണം നടത്താന്‍ തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു.
അനധികൃതമായി മരം മുറി കാരണം 30 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിന് ഉണ്ടായെന്ന് പ്രദേശവാസി നല്‍കിയ പരാതിയിന്‍മേലാണ് കോടതി വിജില്‍സിനോട് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. മരം മുറിച്ചു വിറ്റതില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് ഉത്തരമേഖല എഡിജിപി എന്‍ ശങ്കര്‍റെഡ്ഡി നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മരംമുറിയിലെ ക്രമക്കേടുകള്‍ ഉമ്മന്‍ചാണ്ടിക്കുംം നിര്‍മ്മാണത്തിന് ചുമതല വഹിച്ചിരുന്ന ബാബുവിനും അറിയാമായിരുന്നുവെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
This post was last modified on December 27, 2016 4:08 pm
Leave a Comment