അഴിമുഖം പ്രതിനിധി
പത്താം ക്ലാസിലും പ്ലസ് ടുവിനും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിച്ച ദരിദ്ര കുടുംബ സാഹചര്യങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ തുടര്‍ പഠനത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് അഭ്യുദയകാംഷികള്‍ ഇട്ട ഫേസ് ബുക്കിലെ പോസ്റ്റിലെ മൊബൈല്‍ നമ്പരിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും നിരന്തരം വിളിച്ച് ശല്ല്യപ്പെടുത്തിയെന്നും പരാതി.
പോസ്റ്റിന് വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനായി പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ കൂടെ ചേര്‍ത്തിരുന്നു. ഇതാകട്ടെ അയല്‍വാസിയായ ഒരാള്‍ താല്‍ക്കാലികവുമായി നല്‍കിയതുമാണ്. എന്നാല്‍ ഈ നമ്പറിലേക്ക് മനു എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ഒരാള്‍ രണ്ടു നമ്പറുകളില്‍ നിന്ന് നിരന്തം വിളിച്ചു ശല്യപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഭീതിയിലാണെന്ന് സഹായ സന്ദേശം ഫേസ് ബുക്ക് പോസ്റ്റിട്ടവര്‍ ഫേസ് ബുക്കില്‍ കുറിച്ചു. പെണ്‍കുട്ടിക്കുള്ള സഹായ സന്ദേശം വൈറലായതുപോലെ ഈ പോസ്റ്റും വൈറലായിരിക്കുകയാണ്. 08904122916 ; 07406007694 എന്നീ നമ്പറുകളില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നത്. സഹായ സന്ദേശത്തെ തുടര്‍ന്ന് നിരവധി കേന്ദ്രങ്ങളില്‍ നിന്ന് ധനസഹായം ലഭിച്ചുവെങ്കിലും ഈ നമ്പറുകളില്‍ നിന്നുള്ള പ്രതികരണം പെണ്‍കുട്ടി ഞെട്ടിച്ചിരിക്കുകയാണ്.
This post was last modified on December 27, 2016 4:08 pm