X

‘കേരളം പ്രക്ഷുബ്ദമാവുമ്പോൾ കേൾക്കാൻ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്’; ശബരിമല വിഷയത്തില്‍ പിണറായിയെ പ്രശംസിച്ച് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്‌ടീയലാക്കോടെ

ശബരിമല സ്ത്രീ പ്രവേശനത്തിൽ സംഘപരിവാർ ഇടപെടലുകൾക്കെതിരെ സംവിധായകൻ ആഷിഖ് അബു. സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാൻ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്ട്രീയലാക്കോടെയാണ് എന്ന് ആഷിഖ് അബു തന്റെ ഫെയ്സ്ബുക് കുറിപ്പിൽ പറഞ്ഞു.

“ഇവിടെയും സംഘപരിവാർ യുക്തിയെ നിരാകരിക്കൽ മാത്രമാണ് ചെയ്യുന്നത്. അതും മനസിലാക്കാം. യുക്തിയെ അംഗീകരിക്കുന്ന ശീലം അവർക്കില്ല. കേരളത്തിലെ കോൺഗ്രസ്സ് കൺഫ്യൂഷനിലാണ്, അതിസ്വാഭാവികം.” ആഷിഖ് പറഞ്ഞു.

കേരളം പ്രക്ഷുബ്ധമാവുമ്പോൾ കേൾക്കാൻ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്. അതിൽ വാക്കുകൾക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്.
നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട് ആഷിഖ് അബു കൂട്ടിച്ചേർത്തു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുമായി ബന്ധപ്പെട്ട്സംസ്ഥാനത്തിന്റെ സാമൂഹ്യാന്തരീക്ഷം സംഘര്‍ഷത്തിലേക്ക് നയിക്കാനാണ് ബി ജെ പി യും ആർ എസ്‌ എസും ശ്രമിക്കുന്നതെന്ന് പരക്കെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

ആഷിക് അബുവിന്റെ ഫെയ്സ്ബൂക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം

സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാൻ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്‌ടീയലാക്കോടെയാണ്. പക്ഷെ അവിടെയും യുക്തിയെ നിരാകരിക്കൽ മാത്രമാണ് അവർ ചെയ്യുന്നത്. അതും മനസിലാക്കാം. യുക്തിയെ അംഗീകരിക്കുന്ന ശീലം അവർക്കില്ല. കേരളത്തിലെ കോൺഗ്രസ്സ് കൺഫ്യൂഷനിലാണ്, അതിസ്വാഭാവികം. കേരളം പ്രക്ഷുബ്ദമാവുമ്പോൾ കേൾക്കാൻ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്. അതിൽ വാക്കുകൾക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്. 
നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട് !

 

‘ചെത്തുകാരൻ കോരൻ ഉണ്ടാക്കിയതല്ല ശബരിമല’; പിണറായിക്കെതിരെ ജാതി അധിക്ഷേപവുമായി സംഘപരിവാര്‍ സൈബര്‍ ഗ്രൂപ്

നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?

ആയിരം അപവാദപ്രചാരണങ്ങൾക്ക് അര പത്രസമ്മേളനം: നിശ്ചയദാർഢ്യത്തിന്റെ മറ്റൊരു പേരാണ് പിണറായി വിജയൻ

This post was last modified on October 4, 2018 4:18 pm