X

ആക്രമിക്കപ്പെട്ട നടി ഭീഷണിപ്പെടുത്തുന്നതായി രണ്ടാം പ്രതി, വീഡിയോയിലെ സ്ത്രീ ശബ്ദം ആരുടേതെന്ന ചോദ്യവുമായി ദിലീപും

നടിയെ ആമ്രിക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആയിരുന്നു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവാകുന്ന മൊഴിയുമായി പ്രതി. തന്നെ ആക്രമിക്കപ്പെട്ട നടി ഭീഷണിപ്പെടുത്തുകയാണെന്നാണ് രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഒരു നിര്‍മ്മാതാവും ഉപദ്രവിക്കപ്പെട്ട നടിയും തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. റിമാന്‍ഡ് കഴിഞ്ഞ് കോടതിയിലെത്തിയ മാര്‍ട്ടിനെ അടച്ചിട്ട മുറിയില്‍ എത്തിച്ചാണ് മൊഴി രേഖപ്പെടുത്തിയത്.

കേസിലെ യഥാര്‍ഥ കാര്യങ്ങള്‍ പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ട്ടിനെ ഭീഷണിപ്പെടുത്തിയതെന്നാണ് പ്രതിയുടെ പിതാവ് ആന്റണി മാധ്യമങ്ങളോടു പറയുന്നുണ്ട്. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്ന സമയത്ത് നടി സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത്‌  മാര്‍ട്ടിന്‍ ആയിരുന്നു.

അതേസമയം കേസില്‍ പൊലിസ് സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലെ വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്തു ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലും പല ഗുരുതുര ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന പേരില്‍ പൊലീസ് ഹാജരാക്കിയിരിക്കുന്നത് കൃത്രിമമായി ഉണ്ടാക്കിയ വീഡിയോ ആണെന്ന ആരോപണമാണ് ദീലീപ് ഉന്നയിക്കുന്നത്. ആരുടെയോ നിര്‍ദേശപ്രകാരം ഉണ്ടാക്കിയത് എന്നാണ് ഈ വീഡിയോ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതെന്നും ദിലീപ് പരാതിപ്പെടുന്നു. വിഡിയോയില്‍ ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസില്‍ പ്രോസിക്യൂഷന്‍ ഇത് വരെ പറഞ്ഞതിന് വിപരീതമാണെന്നു പരാതിയില്‍ പറയുന്നു. ഒന്നാം പ്രതിയും പോലീസും ആയുള്ള ഒത്തു കളിയിലൂടെ അവര്‍ക്കിഷ്ടമുള്ള തിരഞ്ഞെടുക്കപ്പെട്ട വിഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാര്‍ഡ് ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു.

ആ സ്ത്രീശബ്ദം ആരുടേത്?
ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലെ ഭാഗങ്ങള്‍ എന്ന നിലയില്‍ ദിലീപ് ഓണ്‍ലൈന്‍ ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ച കാര്യങ്ങളില്‍ ഒരു പ്രധാനഭാഗം ഇതാണ്; സംശയാസ്പദമായി കേള്‍ക്കുന്ന സ്്ത്രീശബ്ദത്തെ കുറിച്ചാണ്. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളില്‍ നിന്ന് മായ്ച്ച് കളയാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീ ശബ്ദമുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇതേ സ്ത്രീശബ്ദം ചില നിര്‍ദേശങ്ങള്‍ നല്‍കുന്നതായി കേള്‍ക്കാമെന്നും ദിലീപിന്റെ പരാതിയില്‍ പറയുന്നു. പൊലീസ് സമര്‍പ്പിച്ച മെമ്മറി കാര്‍ഡില്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്നു തന്നെയാണ് ഇതു വ്യക്തിമാക്കുന്നതെന്നാണ് പരാതി.

ഒടുന്നതല്ല, നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ വെച്ച് നടന്നതായാണ് അത് പരിശോധിച്ചതില്‍ നിന്ന് മനസ്സിലാവുന്നതെന്നാണ് ദിലീപിന്റെ പരാതി. ഇത് പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതം ആണ്. ശാസ്ത്രീയമായ പരിശോധന നടത്തിയാല്‍ ഈ വിഡിയോയില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കൂടുതല്‍ പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ കഴിയും. മാത്രവും അല്ല ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കാനും സാധിക്കും. ഇത് കാരണം ആണ് എനിക്ക് ഈ തെളിവുകള്‍ തരാന്‍ പോലീസ് മടിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

ദിലീപ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ദിലീപിന്റെ പരാതിയിലെ പ്രധാനഭാഗങ്ങള്‍;

താനുള്‍പ്പെട്ട കുറ്റപത്രത്തില്‍ പൊലീസ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ക്ക് എതിരാണ്. ഒരു കേസില്‍ ആദ്യം കുറ്റപത്രം നല്‍കിയ ശേഷം വീണ്ടും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ നിയമപ്രകാരം അനുബന… കുറ്റപത്രം ആണ് സമര്‍പ്പിക്കേണ്ടത്, പക്ഷെ ഇവിടെ അതിനു പകരം പൊലീസ് പുതിയതായി ഒരു കുറ്റപത്രം ഉണ്ടാക്കി സമര്‍പ്പിച്ചിരിക്കുക ആണ്. അതുകൊണ്ടു ഈ പുതിയ കുറ്റപത്രം നിരസിച്ചു നിയമപ്രകാരം ഉള്ള മറ്റൊരു കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടണം.

2.തനിക്കു ലഭിച്ച കുറ്റപത്രത്തിലും അനുബന്ധ രേഖകളിലും ഇലക്ട്രോണിക് റെക്കോര്‍ഡ്‌സ്, മെഡിക്കല്‍ റെക്കോര്‍ഡ്‌സ്, ഫോറന്‍സിക് റിപോര്‍ട്‌സ് പോലെ ഉള്ള വളരെ നിര്‍ണായകമായ പല തെളിവുകളും ഇല്ല. ഇത് സംശയാസ്പദം ആണ്.

3. കോടതി നിര്‍ദേശ പ്രകാരം നടിയെ ആക്രമിക്കുന്ന വീഡിയോ കാണാന്‍ ഉള്ള അവസരം തനിക്കും തന്റെ അഭിഭാഷകനും ലഭിച്ചു. എന്നാല്‍ ഞെട്ടിക്കുന്ന കാര്യം എന്തെന്ന് വെച്ചാല്‍ ആ വിഡിയോയില്‍ ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസില്‍ പ്രോസിക്യൂഷന്‍ ഇത് വരെ പറഞ്ഞതിന് വിപരീതം ആണ്. ഒന്നാം പ്രതിയും പോലീസും ആയുള്ള ഒത്തു കളിയിലൂടെ അവര്‍ക്കിഷ്ടം ഉള്ള തിരഞ്ഞെടുക്കപ്പെട്ട വിഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാര്‍ഡ് ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

4. ഈ മെമ്മറി കാര്‍ഡില്‍ തിരിമറികള്‍ നടത്തി അതിലുള്ള സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാന്‍ ഉള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ മറ്റു ചിലപ്പോള്‍ ആ സ്ത്രീ ശബ്ദം നല്‍കുന്ന നിര്‍ദേശങ്ങള്‍ കേള്‍ക്കുവാനും കഴിയും.

5. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ വെച്ച് നടന്നതായാണ് അത് പരിശോധിച്ചതില്‍ നിന്ന് മനസ്സിലാവുന്നത്. ഇത് പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതം ആണ്. ശാസ്ത്രീയമായ പരിശോധന നടത്തിയാല്‍ ഈ വിഡിയോയില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കൂടുതല്‍ പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ കഴിയും. മാത്രവും അല്ല ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കാനും സാധിക്കും. ഇത് കാരണം ആണ് എനിക്ക് ഈ തെളിവുകള്‍ തരാന്‍ പോലീസ് മടിക്കുന്നത്.

6. റെക്കോര്‍ഡുകള്‍ പ്രകാരം മാര്‍ച്ച് എട്ടാം തീയതി ഡിവൈഎസ്പി ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തിരുന്നു.വിഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവും ആയി ഒത്തു നോക്കാന്‍വേണ്ടി ആണ് ഇത് ചെയ്തത്. എന്നത് ഒത്തു നോക്കിയതിന്റെ റിസള്‍ട്ട് ഇത് വരെ ലഭ്യമല്ല.

7. കൃത്യം റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ കണ്ടേക്കാം കഴിഞ്ഞില്ല എന്ന പോലീസിന്റെ വാദം തെറ്റാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ മൊബൈല്‍ പോലീസിന്റെ കയ്യില്‍ ഉണ്ടെന്നു സംശയിക്കുന്നു.

 

 

 

Related Post
Leave a Comment