X

അമിത് ഷാ പിണറായിയിലേയ്ക്കില്ല; പ്രധാനമന്ത്രി വിളിച്ച യോഗമുണ്ടെന്ന് വിശദീകരണം

മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് സ്ഥിതി ചെയ്യുന്ന പിണറായി ഗ്രാമത്തിലൂടെ അമിത് ഷാ കാല്‍നട ജാഥ നയിക്കാന്‍ പോകുന്ന എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ കൊടുത്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂരിലെ പിണറായിയിലൂടെ ജാഥ നയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് ജാഥക്കെത്തില്ല. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാനുള്ളത് കൊണ്ട് അമിത് ഷാക്ക് എന്ന് കേരളത്തിലെത്താന്‍ കഴിയില്ല എന്നാണ് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് സ്ഥിതി ചെയ്യുന്ന പിണറായി ഗ്രാമത്തിലൂടെ അമിത് ഷാ കാല്‍നട ജാഥ നയിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ കൊടുത്തിരുന്നു.

This post was last modified on October 5, 2017 11:40 am