X

“ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്നാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെ ആവശ്യം”: രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനെ പിന്തുണച്ച് വി ടി ബല്‍റാം

കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്, കലാപകാരികള്‍ക്കൊപ്പമല്ലെന്നും രാഹുല്‍ ഈശ്വര്‍

ശബരിമല കലാപത്തിന് പിന്നിലെ സൂത്രധാരനും ശബരിമലയിലെ താഴമണ്‍ തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തതിനെ പിന്തുണച്ച് വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വമാണ് നിര്‍വഹിച്ചതെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞിരിക്കുന്നത്.

‘രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ നിലക്കുനിര്‍ത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

ആരുടേയെങ്കിലും രോമത്തില്‍ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെയും യഥാര്‍ത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്, കലാപകാരികള്‍ക്കൊപ്പമല്ല’. എന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇന്ന് രാവിലെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരം നന്ദാവനത്തെ ഫ്‌ളാറ്റില്‍ നിന്നും അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ സ്വന്തം കൈകള്‍ കത്തികൊണ്ട് മുറിച്ച് സന്നിധാനം അശുദ്ധമാക്കുകയും അങ്ങനെ ക്ഷേത്രം അടച്ചിടുമെന്നും രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണ് ഈ വാക്കുകളെന്ന പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഈ കേസിലാണ് ഇന്ന് അറസ്റ്റ്.

This post was last modified on October 28, 2018 6:34 pm

Related Post
Leave a Comment