X

പ്ലക്കാര്‍ഡ് വാലകളായ ബി ഗ്രേഡ് നടിമാരുടെ സിനിമകള്‍ ആത്മാഭിമാനമുള്ള ഹിന്ദുക്കള്‍ കാണരുതെന്ന്

കരീന, സോനം, സ്വാര ഭാസ്‌കര്‍, ഹുമ ഖുറേഷി, കല്‍ക്കി കൊച്‌ലിന്‍ എന്നിവര്‍ക്കെതിരേയാണ് പ്രതിഷേധം

കതുവ സംഭവത്തില്‍ പ്രതിഷേധിക്കുകയും തീവ്രഹിന്ദുത്വത്തിനെതിരേ പ്രതികരിക്കുയും ചെയ്ത ബോളിവുഡ്‌ നടിമാരുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യം. കോളമിസ്റ്റും ഹിന്ദുവാദിയുമായ ഷെഫാലി വൈദ്യയാണ് തന്റെ ട്വിറ്ററിലൂടെ ബോളിവുഡ് നടിമാര്‍ക്കെതിരേ ബഹിഷ്‌കരണാഹ്വാനം മുഴക്കിയിരിക്കുന്നത്.

പ്രിയപ്പെട്ട ഹിന്ദുക്കളെ, ആത്മാഭിമാനമോ മഹത്വമോ നിങ്ങളില്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ സ്വാര ഭാസ്‌കര്‍, കരീന കപൂര്‍, ഹുമ ഖുറേഷി, കല്‍ക്കി കൊച്‌ലിന്‍, സോനം കപൂര്‍ തുടങ്ങിയ പ്ലക്കാര്‍ഡ് വാലകളായ ബി ഗ്രേഡ് നനടിമാരുടെ ചിത്രങ്ങള്‍ കാണരുത്. അവര്‍ക്ക് തിരിച്ചടി നല്‍കുക- എന്നാണ് ഷെഫാലി വൈദ്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇവരെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.

കതുവ, ഉന്നാവോ പീഡനകേസുകളുടെ പശ്ചാത്തലത്തില്‍ ബോളിവുഡ് നടിമാര്‍ സ്ത്രീ സുരക്ഷയാവശ്യപ്പെട്ട് ആസിഫയ്ക്ക് നീതി തേടിയുള്ള പ്ലക്കാര്‍ഡുകള്‍ ഏന്തി പ്രതിഷേധിച്ചിരുന്നു. ഇതാണ് ഹിന്ദുത്വവാദികളെ ഇപ്പോള്‍ പ്രകോപിച്ചിരിക്കുന്നത്.

This post was last modified on April 17, 2018 9:43 am