X

കമല്‍ഹാസനെ വെടി വച്ച് കൊല്ലണം: ഹിന്ദുമഹാസഭ

കമല്‍ഹാസനേയും ഇതുപോലെ ചിന്തിക്കുന്നവരേയും ഒന്നുകില്‍ വെടിവച്ച് കൊല്ലുകയോ അല്ലെങ്കില്‍ തൂക്കിലേറ്റുകയോ വേണമെന്ന് ഹിന്ദുമഹാസഭ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക് ശര്‍മ അഭിപ്രായപ്പെട്ടു.

ഹിന്ദുഭീകരവാദത്തെക്കുറിച്ച് പറഞ്ഞ കമല്‍ഹാസനെ വെടിവച്ച് കൊല്ലണമെന്ന് അഖില്‍ ഭാരതീയ ഹിന്ദുമഹാസഭ. കമല്‍ഹാസനേയും ഇതുപോലെ ചിന്തിക്കുന്നവരേയും ഒന്നുകില്‍ വെടിവച്ച് കൊല്ലുകയോ അല്ലെങ്കില്‍ തൂക്കിലേറ്റുകയോ വേണമെന്ന് ഹിന്ദുമഹാസഭ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക് ശര്‍മ അഭിപ്രായപ്പെട്ടു. എന്നാലെ ഇത്തരക്കാര്‍ ഒരു പാഠം പഠിക്കൂ എന്നും അശോക് ശര്‍മ പറഞ്ഞു. ഹിന്ദുവിശ്വാസികളെ കുറിച്ച് മോശമായ രീതിയില്‍ സംസാരിക്കുന്നവര്‍ക്ക് ഈ പുണ്യഭൂമിയില്‍ ഇടമില്ലെന്നും അവര്‍ക്ക് മാപ്പില്ലെന്നു അശോക് ശര്‍മ പറഞ്ഞു. കമല്‍ഹാസന്റെ സിനിമകള്‍ എല്ലാ ഇന്ത്യക്കാരും ബഹിഷ്‌കരിക്കണമെന്നും ഹിന്ദുമഹാസഭ നേതാക്കള്‍ ആവശ്യപ്പെട്ടു. ഹിന്ദു ഭീകരവാദം ഇന്ത്യയിലുണ്ടെന്ന് കമല്‍ഹാസന്‍ ഒരു തമിഴ് മാഗസിനോട് പറഞ്ഞിരുന്നു.

Related Post
Leave a Comment