X

മീററ്റിനെ ‘ഗോഡ്‌സെ നഗര്‍’ ആക്കണം: യോഗി ആദിത്യനാഥിനോട് ഹിന്ദു മഹാസഭ

ഗാസിയാബാദിനെ ദിഗ് വിജയ് നഗര്‍ ആയും ഹാപൂരിനെ അവൈദ്യനാഥ് നഗര്‍ ആയും പേര് മാറ്റണം.

ഉത്തര്‍പ്രദേശില്‍ അലഹബാദ് നഗരത്തിന്റെ പേര് പ്രയാഗ് രാജ് എന്നാക്കിയും ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കിയും മാറ്റിയതിന് പിന്നാലെ മീററ്റിന്റേയും പേര് മാറ്റണമെന്ന് ആവശ്യം. മീററ്റിന് ഗോഡ്‌സെ നഗര്‍ എന്ന് പേര് നല്‍കണമെന്നാണ് അഖില്‍ ഭാരത് ഹിന്ദുമഹാസഭയുടെ ആവശ്യം. മഹാത്മ ഗാന്ധിയുടെ ഘാതകനായ വിനായക് നാഥുറാം ഗോഡ്‌സെയ്ക്ക് ആദരമായാണിത്. ഗാസിയാബാദിനെ ദിഗ് വിജയ് നഗര്‍ ആയും ഹാപൂരിനെ അവൈദ്യനാഥ് നഗര്‍ ആയും പേര് മാറ്റണം. ദിഗ് വിജയും അവൈദ്യനാഥും ഗോരഖ്‌നാഥ് മഠ് ക്ഷേത്രത്തിലെ മുന്‍ മുഖ്യ പുരോഹിതരായിരുന്നു. നിലവില്‍ ഇവിടത്തെ മുഖ്യ പുരോഹിതന്‍ യോഗി ആദിത്യനാഥ് ആണ്.

ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ട ഗോഡ്‌സെയേയും നാരായണ്‍ ആപ്‌തെയേയും തങ്ങള്‍ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നതായി ഹിന്ദു മഹാസഭ നേതാക്കള്‍ പറയുന്നു. ഇരുവരേയും തൂക്കിലേറ്റിയ ദിവസമായ നവംബര്‍ 15നാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ അധ്യക്ഷന്‍ നരേന്ദ്ര തോമര്‍ ആണ് ഈ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. എല്ലാ വര്‍ഷവും നവംബര്‍ 15 ‘ബലിദാന്‍ ദിവസ്’ ആയാണ് ഹിന്ദുമഹാസഭ ആചരിക്കുന്നത്. ഇരുവര്‍ക്കും വേണ്ടി പൂജകള്‍ സംഘടിപ്പിച്ചു.

EXPLAINER: അലഹബാദ് – ആ പേര് ആരെയാണ് അസ്വസ്ഥരാക്കുന്നത്?

ഷിംലയെ ശ്യാമളയാക്കാന്‍ ബിജെപി

This post was last modified on November 17, 2018 3:52 pm