X

കാര്യമില്ലെന്നു മനസിലായി; ജാമ്യം തേടി ദിലീപ് സുപ്രിം കോടതിയിലേക്കില്ല

ഹൈക്കോടതി രണ്ടാം തവണയും നടന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയ സാഹചര്യത്തില്‍ ജാമ്യത്തിനായി സുപ്രിം കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നില്ലെന്ന് സൂചന. നിയമോപദേശവും ജാമ്യം കിട്ടാനുള്ള സാധ്യത വിരളമായതും കണക്കിലെടുത്താണ് സുപ്രിം കോടതിയെ സമീപിക്കേണ്ടന്ന് തീരുമാനിച്ചിട്ടുള്ളത്. ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവും സുഹൃത്തും ഹൈക്കോടതി വിധി വന്നശേഷം ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

കൊച്ചിയില്‍ നടിയെ ആ്രകമിച്ചകേസില്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപ് അറസ്‌ററിലായത്. കഴിഞ്ഞ 50 ദിവസമായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ 2 തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേററ് കോടതിയും തള്ളിയിരുന്നു. എന്നാല്‍ ജാമ്യത്തിനായി ഉടനെ സുപ്രിംകോടതിയെ സമീപിക്കേണ്ടെന്ന തീരുമാനത്തിലാണ് ദിലീപും ബന്ധുക്കളുമെന്ന് നടന്റെ സുഹൃത്ത് ശരത് പറഞ്ഞു.

സുപ്രിംകോടതി അഭിഭാഷകന്റെ അടക്കമുള്ള നിയമോപദേശം ഇക്കാര്യത്തില്‍ ലഭിച്ചതായും ശരത് പറഞ്ഞു. ഇതേ സമയം അന്വേഷണ സംഘത്തിന്റെയും ആഭ്യന്തരവകുപ്പിന്റെയും നിര്‍ദ്ദേശം മറികടന്ന് ദിലീപിന്റെ സുഹൃത്തിന് സന്ദര്‍ശന അനുമതി നല്‍കിയത് വിവാദമായിട്ടുണ്ട്.

 

This post was last modified on August 29, 2017 4:49 pm