X

ഇത് വിമന്‍ ഇന്‍ സെലക്ടീവ്; ഈ സംഘടനയെക്കുറിച്ച് പ്രതീക്ഷയില്ല; ഡബ്ല്യുസിസിക്കെതിരേ പി സി വിഷ്ണുനാഥ്

സുരഭിയുടെ വിഷയത്തില്‍ പരിഹാരം കാണാന്‍ ഡബ്ല്യുസിസി ശ്രമിച്ചില്ല

മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവിനെ കുറിച്ച് ഇപ്പോള്‍ ഒരു പ്രതീക്ഷയുമില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി സി വിഷ്ണുനാഥ്. ഈ സംഘടനയെക്കുറിച്ച് നല്ലൊരു പ്രതീക്ഷയുണ്ടായിരുന്നതാണെന്നും ഇപ്പോള്‍ അതില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മിയെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ക്ഷണിക്കാതിരുന്ന വിഷയത്തില്‍ വിമന്‍ കലകറ്റീവ് സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്യുകയാണ് വിഷ്ണുനാഥ്.

സുരഭിക്കു വേണ്ടി രോഷം കൊള്ളുന്ന അങ്ങള സമൂഹമേ, കേട്ടാലറയ്ക്കുന്ന വാക്കുകള്‍കൊണ്ട് അവരെ തെറിവിളിച്ചതൊക്കെ ഓര്‍മയുണ്ടോ?

സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ജേതാവാണ്. വിമന്‍ കലക്റ്റീവ് എന്നു പറയുന്ന ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. അവരുപോലും ഈ പ്രശ്‌നം ഉന്നയിച്ചില്ല. അത് വിമന്‍ ഇന്‍ കലക്റ്റീവ് അല്ല. വിമന്‍ ഇന്‍ സെലക്ടീവ് ആണ്. കളക്ടീവ് ആയിരുന്നെങ്കില്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണുമായിരുന്നു. സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ പോലും ദേശീയ അവാര്‍ഡ് കിട്ടിയ സ്ത്രീക്ക് ഒരു കസേര കൊടുത്തില്ല. അതിനെക്കുറിച്ച് ചോദിക്കേണ്ടത് വിമന്‍ ഇന്‍ കളക്ടീവ് എന്ന സംഘടനയായിരുന്നു. പക്ഷേ അവര്‍ അതില്‍ ഇടപെട്ടില്ല. ആ സംഘടനയെക്കുറിച്ച് നല്ല ഒരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല; മനോരമയോട് വിഷ്ണുനാഥ് പറയുന്നു.

വിമന്‍ കളക്ടീവ്; വെറും 18 പേര്‍ എന്ന പരിഹാസത്തെ അവഗണിക്കാം, പക്ഷേ ഈ സംശയങ്ങളോ?

This post was last modified on December 14, 2017 3:12 pm