X

പോലീസ് ഇരിക്കേണ്ടിടത്ത് ആള്‍ദൈവം: രാധേ മായുടെ പുതിയ വിക്രിയകള്‍

രാമലീല ചടങ്ങിനിടെ രാധേ മായ്‌ക്കൊപ്പം നൃത്തം ചെയ്ത അഞ്ച് പോലീസുകാര്‍ക്കെതിരെ അന്വേഷണം

ആള്‍ദൈവവും നിരവധി കേസുകളിലെ പ്രതിയുമായ രാധേ മായെ കണ്ടപ്പോള്‍ കസേര മറന്ന സ്‌റ്റേഷന്‍ ഓഫീസര്‍ക്കെതിരെ നടപടി. സഞ്ജയ് ശര്‍മ എന്ന ഉദ്യോഗസ്ഥനെ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റുകയായിരുന്നു.

നവരാത്രി ആഘോഷങ്ങള്‍ക്കിടെ കഴിഞ്ഞ 28ന് വിവേക് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സ്റ്റേഷന്‍ ഓഫീസറുടെ കസേരയില്‍ ഇവരെ ഇരുത്തിയത്. ഇതിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്ത്രീധന പീഡനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ രാധേ മായെ കണ്ടതും ഇവരുടെ ഭക്തനായ സഞ്ജയ് ചാടിയെഴുന്നേറ്റ് ഓഫീസ് കസേര അവര്‍ക്ക് നല്‍കുകയായിരുന്നു. അതിന് ശേഷം ഇവരുടെ സമീപത്ത് തന്നെ ചുവന്ന ഷാല്‍ പുതച്ച് ഇയാള്‍ വിനയപൂര്‍വം നില്‍ക്കുന്നതിന്റെ ചിത്രമാണ് പ്രചരിച്ചത്.

ജെടിബി എന്‍ക്ലേവില്‍ നടന്ന രാമലീല ചടങ്ങിനിടെ രാധേ മായ്‌ക്കൊപ്പം നൃത്തം ചെയ്ത അഞ്ച് പോലീസുകാര്‍ക്കെതിരെ അന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്. ആള്‍ദൈവത്തിനൊപ്പം പോലീസുകാര്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ രാധേ മായുടെ ഫേസ്ബുക്ക് പേജിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

This post was last modified on October 6, 2017 11:03 am