X

പ്രതിഷേധത്തിന്റെ പേരില്‍ തെമ്മാടിത്തരം നടക്കുന്നുവെന്ന് പാര്‍വതി

കതുവ സംഭവത്തിന്റെ പേരില്‍ ഇന്ന് ഹര്‍ത്താല്‍ എന്ന വ്യാജപ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ പലയിടത്തും സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്

കതുവ, ഉന്നാവോ സംഭവങ്ങളുടെ പ്രതിഷേധമെന്ന നിലയില്‍ ഹര്‍ത്താല്‍ എന്നപേരില്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വാഹനങ്ങള്‍ തടയുകയും പ്രകടനങ്ങള്‍ നടക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ഹര്‍ത്താല്‍ ആരും പ്രഖ്യാപിച്ചിട്ടില്ലെന്നരിക്കെ തന്നെ വ്യാജപ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ പലയിടത്തും സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നുമുണ്ട്.

കോഴിക്കോട് വിമാനത്താവളം-ചെമ്മാട്-കൊടിഞ്ഞി-താനൂര്‍ റോഡില്‍ വ്യാജഹര്‍ത്താലിന്റെ പേരില്‍ വഴി തടയലും ആളുകള്‍ക്കു നേരെ അസഭ്യം ചൊരിയലും നടക്കുന്നുണ്ടെന്ന പരാതിയുമായി നടി പാര്‍വതിയും രംഗത്തു വന്നിട്ടുണ്ട്.

തന്റെ ട്വിറ്ററിലൂടെയാണ് പാര്‍വതി ഈ പരാതി ഉയര്‍ത്തിയിരിക്കുന്നത്.

പ്രതിഷേധത്തിന്റെ പേരില്‍ തെമ്മാടിത്തരം നടത്തുകയാണ്. കോഴിക്കോട് വിമാനത്താവളം-ചെമ്മാട്-കൊടിഞ്ഞി-താനൂര്‍ റോഡ് ബ്ലോക് ചെയ്യുകയും ആളുകള്‍ റോഡില്‍ ഇറങ്ങി അസഭ്യം പറയുകയുമാണ്. ഈ സന്ദേശം ദയവ് ചെയ്ത് എല്ലാവരിലും എത്തിക്കുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുക. പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ടെന്നും, നിലവിലെ അവസ്ഥകള്‍ ഇവിടെ പങ്കുവയ്ക്കുകയുമെന്നുമാണ് ട്വിറ്ററിലൂടെ പാര്‍വതി അഭ്യര്‍ത്ഥിക്കുന്നത്.

 

This post was last modified on April 16, 2018 1:38 pm