X

എന്തിലും മതം കാണാന്‍ ഞാന്‍ കമ്യൂണിസ്റ്റോ കോണ്‍ഗ്രസോ അല്ല, കറകളഞ്ഞ സംഘി; രാജസേനന്‍

എന്നെ വര്‍ഗീയവാദിയാക്കാന്‍ നോക്കണ്ടാ, അതൊന്നും മലയാളികള്‍ക്കു മുന്നില്‍ വിലപ്പോകില്ല

എല്ലാകാര്യങ്ങളിലും മതം കാണാന്‍ താന്‍ കമ്യൂണിസ്റ്റോ കോണ്‍ഗ്രസോ അല്ലെന്നും ബിജെപിയെ മനസില്‍വച്ച് ആരാധിക്കുന്ന കറകളഞ്ഞ സംഘിയാണെന്നും സംവിധായകന്‍ രാജസേനന്‍.ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രാജസേനന്റെ ഈ പ്രസ്താവന. ദേശീയ അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച സംഭവുഭവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ചിലര്‍ ആരോഗ്യകരമല്ലാത്ത കമന്റുകള്‍ തനിക്കെതിരേ നടത്തിയതിനെതിരേയുള്ള പ്രതികരണമായിരുന്നു രാജസേനനില്‍ നിന്നും ഉണ്ടായത്. തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ നോക്കേണ്ടെന്നും ഇത്തരം കപടതകള്‍ ഇനി മലയാളികളുടെ മുന്നില്‍ നടക്കില്ലെന്നും രാജസേനന്‍ പറയുന്നു. ഇതിനെക്കാളൊക്കെ വലിയ കാര്യങ്ങളാണ് ഇപ്പോള്‍ മലയാളികള്‍ ചര്‍ച്ച ചെയ്യുന്നതെന്നും ബാക്കിയൊന്നും വിലപ്പോകില്ലെന്നുമാണ് രാജസേനന്‍ പറയുന്നത്. ഫഹദ് ഫാസിലിനെതിരേ താന്‍ വര്‍ഗീയപരമായി യാതൊന്നും പറഞ്ഞിട്ടില്ലെന്നും രാജസേനന്‍ വ്യക്തമാക്കുന്നു.

ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചത് മോശമായി പോയെന്നായിരുന്നു രാജസേനന്‍ നേരത്തെ പ്രതികരിച്ചിരുന്നത്.ചില രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ് ചടങ്ങ് ബഹിഷ്‌കരിച്ചതെന്നും രാജസേനന്റെ കുറ്റപ്പെടുത്തലുണ്ടായിരുന്നു. ഈ താരങ്ങളെയൊക്കെ സൃഷ്ടിക്കുന്ന ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കഴുതകളാക്കുന്ന പരിപാടിയാണ് നടന്നതെന്നും ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ക്ക് മാത്രമാണ് നഷ്ടം ഉണ്ടായിരിക്കുന്നതെന്നും രാജസേനന്‍ പറയുന്നു. യേശുദാസും ജയരാജും മലയാളികളുടെ മാനം രക്ഷിച്ചുവെന്നും അദ്ദേഹം പറയുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ സ്വാധീനിക്കാനോ പേടിപ്പിക്കാനോ ആര്‍ക്കും കഴിയില്ലെന്നും കൂടി രാജസേനന്‍ ഓര്‍മപ്പെടുത്തിയിരുന്നു.

ഇതുകൊണ്ടൊന്നും എന്നെ തോല്‍പ്പിക്കാമെന്ന് കരുതണ്ട: അങ്കിള്‍ ‘മോഷണ’ വിവാദത്തെക്കുറിച്ച് ജോയ് മാത്യു

ഈ മ യൗ വിലെ ‘ശവം’; പുതിയ തര്‍ക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു

ഭീഷണിയാണെന്ന് തന്നെ കൂട്ടിക്കോയെന്ന് ഗോപാലകൃഷ്ണന്‍; രോമത്തില്‍ തൊടില്ലെന്ന് അഭിലാഷ്

This post was last modified on May 5, 2018 6:33 pm