X

ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം നിര്‍ത്തുന്നു, ഒരു കാര്യവുമില്ലെന്ന് ടൊവിനോ

താനങ്ങനെ സിനിമയിലെ ഒരു ഗ്രൂപ്പിലും പെടുന്നയാളല്ലെന്നും സിനിമയിലുണ്ടെന്ന് പറയപ്പെടുന്ന എല്ലാ ഗ്രൂപ്പുകളുമായും സൗഹൃദമുണ്ടെന്നും അവരുടെ കീഴില്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ടൊവിനോ പറഞ്ഞു.

പൊതു പ്രശ്‌നങ്ങളില്‍ ഫേസ്ബുക്കിലൂടെയുളള പ്രതികരണം അവസാനിപ്പിച്ചെന്ന് നടന്‍ ടൊവിനോ തോമസ്. നമ്മള്‍ അഭിപ്രായം പറഞ്ഞതുകൊണ്ടൊന്നും ആരും മാറില്ലെന്നതാണ് തനിക്കുണ്ടായ ബോധ്യമെന്ന് ടൊവിനോ പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ തോമസ് ഇക്കാര്യം പറയുന്നത്.

ഇനി തന്റെ സിനിമകള്‍ പ്രൊമോട്ട് ചെയ്യാന്‍ ഫേസ്ബുക്ക് ഉപയോഗിക്കും. പക്ഷെ ഒഴിവുസമയം കിട്ടുമ്പോള്‍ മൊബൈലില്‍ ഗെയിം കളിച്ചാലും ഫേസ്ബുക്കില്‍ കയറില്ല. താനങ്ങനെ സിനിമയിലെ ഒരു ഗ്രൂപ്പിലും പെടുന്നയാളല്ലെന്നും സിനിമയിലുണ്ടെന്ന് പറയപ്പെടുന്ന എല്ലാ ഗ്രൂപ്പുകളുമായും സൗഹൃദമുണ്ടെന്നും അവരുടെ കീഴില്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ടൊവിനോ പറഞ്ഞു.

This post was last modified on October 13, 2017 9:41 am

Related Post
Leave a Comment