X

എന്തുകൊണ്ട് 150 കിട്ടിയില്ല: അമിത് ഷാ പറയുന്നു

ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ 16 സീറ്റുകള്‍ ബിജെപിക്ക് കുറഞ്ഞു. 2012ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 115 സീറ്റാണ് ബിജെപി നേടിയിരുന്നത്. എന്തുകൊണ്ടാണ് അവകാശപ്പെട്ടിരുന്ന ആ റെക്കോഡ് വിജയം ബിജെപിക്ക് അന്യമായി പോയത് എന്നതിന് സ്വാഭാവികമായും അമിത് ഷായ്ക്ക് വിശദീകരണമുണ്ടായിരുന്നു.

മാധ്യമങ്ങള്‍ എന്തെഴുതിയാലും ഗുജറാത്തില്‍ ബിജെപി 150 സീറ്റ് നേടുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദം. എന്നാല്‍ ബിജെപിക്ക് 100ല്‍ തൊടാന്‍ കഴിഞ്ഞില്ല. ആറാം തവണയും ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞു എന്ന് ആശ്വാസത്തിലും ബിജെപിയെ 99 സീറ്റില്‍ നിര്‍ത്തി മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.

ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ 16 സീറ്റുകള്‍ ബിജെപിക്ക് കുറഞ്ഞു. 2012ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 115 സീറ്റാണ് ബിജെപി നേടിയിരുന്നത്. എന്തുകൊണ്ടാണ് അവകാശപ്പെട്ടിരുന്ന ആ റെക്കോഡ് വിജയം ബിജെപിക്ക് അന്യമായി പോയത് എന്നതിന് സ്വാഭാവികമായും അമിത് ഷായ്ക്ക് വിശദീകരണമുണ്ടായിരുന്നു. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നലെ കാരണമായി പറഞ്ഞത് കോണ്‍ഗ്രസിന്റെ ‘ജാതിരാഷ്ട്രീയ കളി’യാണ് എന്നാണ്. കോണ്‍ഗ്രസിന്റെ ‘തരംതാണ’ രാഷ്ട്രീയ പ്രചാരണങ്ങളും കാരണമായി എന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.

150നുള്ള ‘അമിട്ട്’ ഗുജറാത്തില്‍ പൊട്ടില്ല, നനഞ്ഞുപോയി

മാധ്യമങ്ങള്‍ എന്തെഴുതിയാലും 150 സീറ്റുമായി ബിജെപി ഗുജറാത്ത് ഭരിക്കും; ജാതിക്കല്ല, വികസനത്തിനാണ് വോട്ടെന്നും അമിത് ഷാ

This post was last modified on December 19, 2017 9:18 am