X

ഫേസ്ബുക്ക് പ്രചാരത്തിന് പ്രകോപന സന്ദേശങ്ങളെ ആശ്രയിക്കുന്നു?

റഷ്യ ആസ്ഥാനമാക്കി നടത്തിയ ഒരു സ്വാധീന പരിപാടിയുടെ ഫലമായി വിഭാഗീയ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഒരു ലക്ഷം ഡോളറിന്റെ പരസ്യം ലഭിച്ചതായി ഫേസ്ബുക്ക് ഈ മാസം സമ്മതിച്ചിരുന്നു.

തങ്ങളുടെ സേവനങ്ങളുടെ പരസ്യം ഫേസ്ബുക്കില്‍ നല്‍കുന്നതിനായി ഇന്‍സ്റ്റാഗ്രാം ഒരു ഉപയുക്താവിന്റെ മോശം കമന്റുകളും ചിത്രവും കലര്‍ന്ന സന്ദേശം ഉപയോഗിച്ചതായി ആരോപണം. ‘വൃത്തികെട്ട വേശ്യ! നിന്നെ കൊല്ലുന്നതിന് മുമ്പ് ഞാന്‍ നിന്നെ ബലാത്സംഗം ചെയ്യും,’ എന്ന് ഭീഷണി മുഴക്കുന്ന സന്ദേശത്തോടൊപ്പമാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ ഒലീവിയ സോളന്റെ ചിത്രവും ചേര്‍ത്ത് ഇന്‍സ്റ്റാഗ്രാം പരസ്യം നല്‍കിയത്.

സോഷ്യല്‍ മീഡിയ തങ്ങളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രകോപനപരമായ സന്ദേശങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള മറ്റൊരു ഉദാഹരണമാണിതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സോളനെ തെറിവിളിക്കുന്ന ഈ സന്ദേശം തന്നെ എന്തുകൊണ്ട് ഇന്‍സ്റ്റാഗ്രാം തിരഞ്ഞെടുത്തുവെന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷമാണ് ഒലീവിയ സോളന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഇട്ടത്.

വൈകിട്ട് തനിക്ക് അധിക്ഷേപകരമായ ഒരു മെയില്‍ ലഭിച്ചുവെന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതൊരു സ്ത്രീക്കും സ്ഥിരം നേരിടേണ്ടി വരുന്ന ഒരവസ്ഥയാണെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് അവര്‍ അന്ന് ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ ഇട്ടത്. ഏതോ ഒരു വിഡ്ഢിയിട്ട ഗുരുതരമല്ലാത്ത ഭീഷണിയാണിതെന്ന് തനിക്കറിയാമെങ്കിലും ഹീനമായ ഒരു കൃത്യമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

 

അതിന്റെ പരസ്യോപകരണങ്ങളുടെ അധാര്‍മ്മികത തടയുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെടുന്നു എന്ന കടുത്ത വിമര്‍ശനം നിലനില്‍ക്കെയാണ് ഇത്തരം ഒരു പരസ്യം പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്. സാമൂഹിക മാധ്യമ സൈറ്റ് താനെ സൃഷ്ടിക്കുന്ന ‘ജൂത വിദ്വേഷികള്‍’ ‘ജൂതരെ എങ്ങനെ കത്തിക്കാം’ തുടങ്ങിയ വിഷയങ്ങളില്‍ താല്‍പര്യമുള്ള ഉപയുക്താക്കളെ ലക്ഷ്യമാക്കി പരസ്യം ചെയ്യാന്‍ ഫേസ്ബുക്ക് അനുവദിക്കുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. 30 ഡോളര്‍ നല്‍കാന്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സെമിറ്റിക് വിരുദ്ധ ഗ്രൂപ്പുകളില്‍ തങ്ങളുടെ ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

മതഭ്രാന്ത് നിറഞ്ഞതും അപകീര്‍ത്തികരവുമായ പ്രയോഗങ്ങള്‍ ഉള്ള പരസ്യങ്ങളും ഫേസ്ബുക്ക് അനുവദിക്കുന്നുണ്ടെന്നും ഗൂഗിളിനും ട്വിറ്ററിനും ഇതേ പ്രശ്‌നമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ നടന്ന സംഭവവികാസത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ നയം മാറ്റുകയാണെന്നാണ് ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷേര്‍ലി സാന്‍ബര്‍ഗ് ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ഇന്‍സ്റ്റാഗ്രാം വക്താവ് ഈ സന്ദേശം പണം വാങ്ങിയുള്ള പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാത്ത ആളുകളെ പ്രചോദിപ്പിക്കുന്നതിനാണ് ഇത്തരം പരസ്യങ്ങള്‍വല്‍കുന്നതെന്നും വക്താവ് വിശദീകരിച്ചു.

അശ്രദ്ധമായ നടപടികളിലൂടെ അതിന്റെ ഉപയുക്താക്കള്‍ക്ക് ഫേസ്ബുക്ക് വേദനയും ഹാനിയും ഉണ്ടാക്കുന്നുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളുടെ ഓര്‍മ്മകളെ വേദനിക്കുപ്പിക്കുന്നതും ദുരന്ത സംഭവങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ട് 2014 ല്‍ നടത്തിയ വാര്‍ഷിക അവലോകനത്തിന്റെ പേരില്‍ ഫേസ്ബുക്കിന് മാപ്പ് പറയേണ്ടി വന്നിരുന്നു. ‘അന്ന് ഈ ദിവസം’ എന്ന പേരില്‍ പഴയ പോസ്റ്റുകള്‍ പ്രത്യേക്ഷപ്പെടുന്നതിന്റെ പേരിലും കമ്പനി വിമര്‍ശനം നേരിടുന്നുണ്ട്.

 

റഷ്യ ആസ്ഥാനമാക്കി നടത്തിയ ഒരു സ്വാധീന പരിപാടിയുടെ ഫലമായി വിഭാഗീയ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഒരു ലക്ഷം ഡോളറിന്റെ പരസ്യം ലഭിച്ചതായി ഫേസ്ബുക്ക് ഈ മാസം സമ്മതിച്ചിരുന്നു. യുഎസ് തിരഞ്ഞെടുപ്പില്‍ അനധികൃത വിദേശ ധനസഹായം വരുന്നത് തടയുന്നതിന് പരസ്യ വേദികള്‍ക്കായി പുതിയ മാര്‍ഗ്ഗരേഖകള്‍ വികസിപ്പിക്കണമെന്ന് ബുധനാഴ്ച 20 ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

This post was last modified on September 24, 2017 10:21 am