X

സല്‍മാന്‍ ഖാനെ ജയിലിലേക്കയച്ച ജഡ്ജിക്കും ജാമ്യം കേള്‍ക്കുന്ന ജഡ്ജിക്കും സ്ഥലം മാറ്റം

സൽമാൻഖാന്റെ ജാമ്യാപേക്ഷയിൽ ജോധ്പുർ സെഷൻസ് കോടതി ഉടന്‍ വിധി പറയും

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സല്‍മാന്‍ ഖാനെ ശിക്ഷിച്ച ജഡ്ജിക്കും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്ന ജഡ്ജിക്കും സ്ഥലം മാറ്റം. ജഡ്ജി ദേവ്കുമാര്‍ ഖാത്രി, വാദം കേള്‍ക്കുന്ന ജോധ്പുര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിയുമടക്കം 87 ജഡ്ജിമാരുടെ പട്ടികയാണ് രാജസ്ഥാന്‍ ഹൈക്കോടതി പുറത്തിറക്കിയത്.

അതേസമയം സൽമാൻഖാന്റെ ജാമ്യാപേക്ഷയിൽ ജോധ്പുർ സെഷൻസ് കോടതി ഉടന്‍ വിധി പറയും. സാക്ഷിമൊഴികൾ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും സൽമാന്റെ അഭിഭാഷകർ വാദിച്ചു.

വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനു വ്യാഴാഴ്ചയാണു ജോധ്പുരിലെ സിജെഎം കോടതി സൽമാന് അഞ്ചുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്.

Related Post
Leave a Comment