X

പരോളല്ല ബ്രോ ജാമ്യം.. കെ സുരേന്ദ്രന് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

മദനി തലശേരിയില്‍ പോലീസിന്റെ ഒത്താശയോടെ വാര്‍ത്താ സമ്മേളനം നടത്തിയെന്നാണ്‌ സുരേന്ദ്രന്‍ പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്

മകന്റെ കേരളത്തിലെത്തിയ അബ്ദുള്‍ മദനിക്കെതിരെ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ഒരുവര്‍ഷമായി ജാമ്യത്തില്‍ കഴിയുന്ന മദനിക്ക് കേരളത്തിലെത്താനുള്ള അനുമതിയാണ് സുപ്രിംകോടതി നല്‍കിയത്. ബംഗളൂരു വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയ്‌ക്കെതിരെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി മദനി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

പരോളില്‍ ഇറങ്ങിയ മദനി എന്നാണ് പോസ്റ്റില്‍ പറഞ്ഞിരുന്നത്. അതോടെ പരോളും ജാമ്യവും തിരിച്ചറിയില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ തുടങ്ങി. ഉള്ളി സുരയെന്ന് വിളിച്ചും അല്ലാതെയുമുള്ള അധിക്ഷേപങ്ങളും തുടങ്ങി. ഇതും പ്രസംഗം പോലെയായല്ലോ എന്നും താനെവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ തുടങ്ങിയ കമന്റും തുടങ്ങി. പിന്നീട് ഒരു കമന്റുകാരന്‍ പറഞ്ഞതുപോലെ പോസ്റ്റ് മുക്കിയില്ലെങ്കിലും പോസ്റ്റ് എഡിറ്റ് ചെയ്ത് പരോളെന്നത് ഒഴിവാക്കി.

മദനി തലശേരിയില്‍ പോലീസിന്റെ ഒത്താശയോടെ വാര്‍ത്താ സമ്മേളനം നടത്തിയെന്നാണ്‌ സുരേന്ദ്രന്‍ പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്. ഈ കുറ്റം ഇടതുസര്‍ക്കാരിന്റെ ഒത്താശയോടെയാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തിന് ഇതിന് ഒത്താശ ചെയ്യുകയായിരുന്നെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. കൂടാതെ ഇടതുസര്‍ക്കാരിന്റെ ദേശവിരുദ്ധ നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണമായും സുരേന്ദ്രന്‍ ഇതിനെ വിലയിരുത്തുന്നുണ്ട്.

This post was last modified on August 9, 2017 5:35 pm