സോളാര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചതിന് പുറമെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്, തമ്പാനൂര്‍ രവി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസാണ് എടുത്തിരിക്കുന്നത്. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, അന്വേഷണ സംഘത്തെ സ്വാധീനിക്കല്‍ എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തും. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ പൊലീസിനെ ഉപയോഗിച്ച് അന്വേഷണത്തെ സ്വാധീനിക്കാനും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാനും തിരുവഞ്ചൂര്‍ ശ്രമിച്ചതായി ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. സരിത എസ് നായരുടെ കത്തില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
This post was last modified on October 11, 2017 11:37 am