X

എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചുവെന്ന് പറയണം? പാര്‍വതി ഷോണ്‍

നിശയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ ചില സൂചനകളുണ്ടെങ്കിലും ആരാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് പേരെടുത്ത് പറഞ്ഞിട്ടില്ല

കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയുടെ പുസ്തകത്തിനെതിരെ പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിന്റെ ഭാര്യ പാര്‍വതി ഷോണ്‍ രംഗത്ത്. നിഷയുടെ ‘ദി അദര്‍ സൈഡ് ഓഫ് ദി ലൈഫ്’ എന്ന പുസ്തകത്തില്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാമര്‍ശത്തെ പരിഹസിച്ചാണ് ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന്റെ മകള്‍ കൂടിയായ പാര്‍വതി രംഗത്തെത്തിയിരിക്കുന്നത്.

‘ശൊ! എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ഇനി ആരു പീഡിപ്പിച്ചു എന്ന് പറയണാവോ? ഷാരൂഖാന്‍.. തോണ്ടി എന്നു പറഞ്ഞാലോ.. അല്ലേല്‍ വേണ്ട ടോം ക്രൂയിസ് കയറി പിടിച്ചുവെന്ന് പറയാം.. എന്നാലേ മാര്‍ക്കറ്റിംഗ് പൊലിക്കുള്ളു..’ എന്നായിരുന്നു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിശയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ ചില സൂചനകളുണ്ടെങ്കിലും ആരാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് പേരെടുത്ത് പറഞ്ഞിട്ടില്ല. കോട്ടയത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ മകനാണെന്നും മെലിഞ്ഞ ശരീര പ്രകൃതിയുള്ള ഇയാള്‍ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന ഭാര്യ പിതാവിനെ കാണാനെത്തിയതാണെന്ന് മാത്രമാണ് പറയുന്നത്. എന്നാല്‍ ഇത് ഷോണ്‍ ആണെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ഇതിനിടെ നിഷയുടെ പുസ്തകത്തിനെതിരെ പിസി ജോര്‍ജ്ജും രംഗത്തെത്തിയിട്ടുണ്ട്. അഭ്യൂഹങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞ ജോര്‍ജ്ജ് ഇതൊക്കെ പുസ്തകം ഇറക്കുന്നതിന് മുമ്പത്തെ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കലാപരിപാടികളാണെന്നും പറഞ്ഞു. ‘നിഷ മാണിയുടെ മരുമകളാണ്. അതിനാല്‍ ഇതിലപ്പുറവും പറയും. പുസ്തകത്തിന് പബ്ലിസിറ്റി കിട്ടാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്’. എംപിയായ ജോസ് കെ മാണിയുടെ ഭാര്യയോട് ആരെങ്കിലും അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

This post was last modified on March 16, 2018 9:33 pm