X

നിങ്ങളുടെ വാതില്‍ മുട്ടുന്ന അവര്‍ക്ക് നീതി നല്‍കിയില്ലെങ്കില്‍ അവര്‍ നിങ്ങളെ ചവിട്ടി പുറത്താക്കും-പ്രകാശ് രാജ്

ചോരയൊലിക്കുന്ന പാദങ്ങളും വിശപ്പുള്ള കണ്ണുകളുമായി നമ്മുടെ കര്‍ഷകര്‍ അടിവെച്ചടിവെച്ചു വരുന്നത് നീതിയും അന്തസ്സും തേടിയാണ്

ആറു ദിവസം കൊണ്ട് നാസിക്കില്‍ നിന്ന് 180 കിലോ മീറ്റര്‍ കാല്‍നടയായി എത്തിയ 50,000ത്തില്‍ പരം വരുന്ന കര്‍ഷകരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നടന്‍ പ്രകാശ് രാജിന്‍റെ ട്വീറ്റ്.

“ചോരയൊലിക്കുന്ന പാദങ്ങളും വിശപ്പുള്ള കണ്ണുകളുമായി നമ്മുടെ കര്‍ഷകര്‍ അടിവെച്ചടിവെച്ചു വരുന്നത് നീതിയും അന്തസ്സും തേടിയാണ്. ഇതാണ് സത്യം. അതിനു കാരണം നിങ്ങളുടെ നിങ്ങളുടെ നുണകളും നിറവേറാത്ത വാഗ്ദാനങ്ങളുമാണ്. വാതില്‍ വന്നു മുട്ടുന്ന അവര്‍ക്ക് നീതി നല്‍കിയില്ലെങ്കില്‍ അവര്‍ ഉണര്‍ന്നെഴുന്നേറ്റ് നിങ്ങളെ ചവിട്ടി പുറത്താക്കും.”

സമരം ചെയ്യുന്നവര്‍ മാവോയിസ്റ്റുകളെന്ന് ബിജെപി എംപി പൂനം മഹാജന്‍; 95 ശതമാനവും കര്‍ഷകരല്ലെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

This post was last modified on March 12, 2018 2:31 pm