X

വിശ്വാസമാണ് പ്രധാനമെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രമാണ് വേണ്ടതെന്ന് മുസ്ലിം ലീഗ് പറയുമോ? മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിധിയ്‌ക്കെതിരെ സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന മുസ്‌ലീം ലീഗ് നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസമാണ് സംരക്ഷിക്കേണ്ടതെന്ന് പറയുന്ന ലീഗ്, അയോധ്യയില്‍ രാമക്ഷേത്രമാണ് വേണ്ടതെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗം വിശ്വാസികളുടെ കൂടെ നില്‍ക്കുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കോണ്‍ഗ്രാസുകാര്‍ ആലോചിക്കേണ്ട കാര്യം കൊടിയില്ലാതെ ബിജെപി നടത്തുന്ന സമരത്തില്‍ കോണ്‍ഗ്രസുകാര്‍ പോയാല്‍ കോണ്‍ഗ്രസ് അല്ലാതാകുമോ? ആകും നാളെയവര്‍ ആര്‍എസ്എസ് ആകും എന്ന് കണ്ടോളണം. കോണ്‍ഗ്രസിനോടൊപ്പമുള്ളവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഭരണഘടനയോടുള്ള ആര്‍എസ്എസ് സമീപനമാണ്. ഭരണഘടന തകര്‍ക്കണമെന്നാണ് ആര്‍എസ്എസ് കരുതുന്നത്. അവരത് പരസ്യമായി പറയുന്നുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു വാദഗതി ഉയര്‍ന്നിട്ടുണ്ട്. ആ വാദഗതി കോണ്‍ഗ്രസും ഉയര്‍ത്തുന്നുണ്ട്. എല്ലാത്തിലുമുപരി വിശ്വാസമാണ് പ്രധാനം ഭരണഘടനാ മൂല്യങ്ങളല്ല, നിയമങ്ങളല്ല എന്നതാണ് അത്. ഈ വാദത്തോടൊപ്പം നില്‍ക്കുന്നവര്‍ അതിന്റെ ആപത്ത് ശരിയായ രീതിയില്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? മുസ്ലിംലീഗും മറ്റും ഇതിനെ ആവേശപൂര്‍വം സ്വീകരിക്കുന്നതായാണ് വാര്‍ത്തകള്‍ കാണുന്നത്. ഈ വാദം ഒന്നങ്ങ് നീട്ടിക്കൊടുക്ക്. ബാബറി മസ്ജിദിന്റെ കാര്യത്തില്‍ എവിടെയെത്തും. വിശ്വാസമാണ് പ്രധാനമെങ്കില്‍ രാമക്ഷേത്രമാണ് അതെന്ന വിശ്വാസത്തിന്റെ കൂടെയല്ലേ നില്‍ക്കേണ്ടത്.

ആര്‍എസ്എസ് അവിടെയാണ് ബിജെപി അവിടെയാണ് കോണ്‍ഗ്രസ് നല്ലതുപോലെ അവിടെ നിന്നതാണ് എന്നെല്ലാവര്‍ക്കും അറിയാം. ഈ വാദത്തിന്റെ ശരിയായ രീതിയില്‍ ആരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ? നമ്മുടെ നാട്ടിലെ ഒരു ബാബറി മസ്ജിദി്‌ന്റെ മേല്‍ മാത്രമല്ല സംഘപരിവാറിന്റെ അവകാശവാദം. ഇന്ത്യയിലെ നിരവധി ആരാധനാലയങ്ങളുടെ മേല്‍ അവരുടെ അവകാശവാദമുണ്ട്. എ്ല്ലാം വിശ്വാസത്തില്‍ അധിഷ്ഠിതമാണെങ്കില്‍ എന്താണ് നാളത്തെ ഭാവിയെന്ന് ചിന്തിക്കണം.” പിണറായി വിജയൻ പറഞ്ഞു.

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

This post was last modified on October 17, 2018 10:39 am