X

ഗുജറാത്ത് തെരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്ന് ശിവസേന

ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യവും എക്‌സിറ്റ് പോള്‍ ഫലങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമായിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമായി പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ശിവസേന. എക്‌സിറ്റ് പോള്‍ ഫലവും യഥാര്‍ത്ഥ ഫലവും ഒരുപോലെയാകുമെന്ന് കരുതുന്നില്ലെന്ന്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യവും എക്‌സിറ്റ് പോള്‍ ഫലങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമായിരുന്നു. തിങ്കളാഴ്ച ഫലം പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വസതിയിയായ ‘മാതോശ്രീ’യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഗുജറാത്തില്‍ കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധി കഠിനാധ്വാനം നടത്തിയിട്ടുണ്ട്. പ്രവര്‍ത്തകരിലും ജനങ്ങളിലുമുളള അദ്ദേഹത്തിന്റെ വിശ്വാസം വിജയം നേടുമെന്നാണ് തന്റെ പ്രതീക്ഷ – ഉദ്ധവ് താക്കറെ പറഞ്ഞു. കോണ്‍ഗ്രസിന്റെ അധ്യക്ഷനായ രാഹുല്‍ ഗാന്ധിക്ക് ഉദ്ധവ് താക്കറെ ആശംസകള്‍ അറിയിച്ചു. എന്‍ഡിഎ സര്‍ക്കാരില്‍ നിന്നും രാജ്യം ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്കായും തൊഴില്‍ രഹിതര്‍ക്കായും ഒരു പദ്ധതിയും അവര്‍ തയ്യാറാക്കിയില്ല. അധികാരത്തിലെത്തിയ ശേഷം ശിവസേന തങ്ങളുടെ ഉറപ്പുകളില്‍ നിന്നും പിന്മാറിയിട്ടില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

This post was last modified on December 17, 2017 11:05 am