ജലന്ധര്‍ ബിഷപ്പ് പതിമൂന്ന് തവണ പീഡിപ്പിച്ചിട്ടും കന്യാസ്ത്രീയെന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്ന ചോദ്യം ഇവിടെ ശക്തമാണ്. എന്നാല്‍ ഇക്കാര്യം പുറത്തുപറയുമെന്ന് ബിഷപ്പിന് സംശയം തോന്നിയാല്‍ പോലും സഭയില്‍ മറ്റൊരു അഭയയുണ്ടാകുമായിരുന്നുവെന്ന് കന്യാസ്ത്രീകളുടെ വെളിപ്പെടുത്തല്‍. മാതൃഭൂമി ദിനപ്പത്രത്തില്‍ ഇന്ന് പ്രസിദ്ധീകരിച്ച പീഡനത്തിനിരയായ കന്യാസ്തീയുടെയും ഇവരെ പിന്തുണയ്ക്കുന്ന മറ്റ് കന്യാസ്ത്രീകളുടെയും അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പുറത്തുപറഞ്ഞാല്‍ വകവരുത്തുമെന്ന് ബിഷപ്പ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. തന്റെ സഹോദരി ഒന്നിനും ധൈക്യമില്ലാത്ത ഒരു വ്യക്തിയാണെന്ന് ഇവരെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളുടെ കൂട്ടത്തിലുള്ള ഇവരുടെ സഹോദരി തന്നെ പറയുന്നു.
താനും ബിഷപ്പ് ഫ്രാങ്കോയും തമ്മില്‍ ജലന്ധറില്‍ വച്ച് പരിചയമുണ്ടായിരുന്നെന്ന വാര്‍ത്തയും പീഡനത്തിരയായ കന്യാസ്ത്രീ നിഷേധിച്ചു. 2013ലാണ് ജലന്ധര്‍ ബിഷപ്പായി ഫ്രാങ്കോ ചുമതലയേല്‍ക്കുന്നത്. അതിന് മുമ്പ് ഡല്‍ഹിയില്‍ ഓക്‌സിലറി ബിഷപ്പായിരുന്നു. എന്നാല്‍ 2013ല്‍ ഒമ്പത് വര്‍ഷത്തെ ജലന്ധര്‍ സഭയിലെ സേവനം പൂര്‍ത്തിയാക്കി സിസ്റ്റര്‍ കുറവിലങ്ങാട്ടെ മഠത്തിലെത്തിയിരുന്നുവെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്. ഇവര്‍ തമ്മില്‍ ജലന്ധറില്‍ വച്ച് ഇടപെടേണ്ട യാതൊരു കാര്യവുമില്ല വൃദ്ധസദനം, ലേഡീസ് ഹോസ്റ്റല്‍ എന്നിവയും കുറവിലങ്ങാട്ടെ മഠത്തിനോട് അനുബന്ധിച്ചുണ്ട്. അടുക്കളയുടെ പുനര്‍നിര്‍മാണം തുടങ്ങിയ ശേഷം അത് പുതിയ ജനറാള്‍ നിര്‍ത്തിവപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്രാങ്കോ ബിഷപ്പ് ആദ്യം മഠത്തിലെത്തിയത്. ആദ്യ രണ്ട് സന്ദര്‍ശനത്തിലും ബിഷപ്പ് മാന്യതയോടെ വന്നുപോയി.
ഗസ്റ്റ് റൂമും മഠത്തിനുള്ളില്‍ തന്നെയാണ്. മദര്‍ ജനറാള്‍ ഒരു സ്ത്രീയും സഹപ്രവര്‍ത്തകയുമെന്ന നിലയില്‍ 13 തവണ പീഡനത്തിനിരയായ വിവരം അറിഞ്ഞിട്ടും വിളിച്ചു ചോദിച്ചിട്ടില്ല. അപ്പോള്‍ പിന്നെ രണ്ടോ മൂന്നോ തവണ മാത്രം പീഡിപ്പിക്കപ്പെട്ടുവെന്ന് പരാതിപ്പെട്ടാല്‍ നടപടി സ്വീകരിക്കുമോയെന്നും ഇവര്‍ ചോദിക്കുന്നു. പീഡനത്തിനിരയായ സിസ്റ്റര്‍ നേരിട്ട് പോയി മദര്‍ ജനറാളിനെ വിവരം അറിയിച്ചതാണെന്നും താനെങ്ങനെ ബിഷപ്പിനെതിരെ നീങ്ങുമെന്നാണ് ചോദിച്ചതെന്നും ഇവരുടെ സഹോദരിയായ കന്യാസ്ത്രീ ചോദിക്കുന്നു.
സഹനമാണ് കന്യാസ്ത്രീമാരുടെ ജീവിതം. ഈശോയ്ക്കായി എന്തും സഹിക്കും. അവര്‍ ഈശോയുടെ മണവാട്ടിമാരാന്‍ സ്വയം വൃതമനുഷ്ഠിച്ചവരാണല്ലോ. ഈശോയുടെ മണവാട്ടിയെ ഈശോയുടെ 12 ശിഷ്യന്മാരുടെ പിന്‍ഗാമിയെന്ന് സഭ വിശ്വസിക്കുന്ന മെത്രാന് ലൈംഗിക ചൂഷണം ചെയ്യുന്നതിന് ആര് അനുമതി നല്‍കിയെന്നാണ് ഇവര്‍ ചോദിക്കുന്നത്.
This post was last modified on July 12, 2018 10:39 am
Leave a Comment