X

ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കേരളത്തിലേക്ക് പ്രവേശിപക്കരുതെന്നാണ് ഉപാധികളിലെ മുഖ്യനിര്‍ദ്ദേശം

കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് അറസ്റ്റിലായി 24 ദിവസത്തിന് ശേഷം ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

കേരളത്തിലേക്ക് പ്രവേശിപക്കരുതെന്നാണ് ഉപാധികളിലെ മുഖ്യനിര്‍ദ്ദേശം. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യ നിബന്ധനയില്‍ പറയുന്നു കൂടാതെ രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. മൂന്ന് ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കഴിഞ്ഞമാസം 21ന് ഫ്രാങ്കോയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ ബിഷപ്പ് നല്‍കിയ മൊഴികളില്‍ വസ്തുതാപരമായ പിശകുകളുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ് അനിവാര്യമായത്. മൊഴികളും തെളിവുകളും ശക്തമാക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.

This post was last modified on October 15, 2018 11:27 am

Related Post
Leave a Comment