X

മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചത് ശ്രീരാം വെങ്കിട്ടരാമന്‍? സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് മ്യൂസിയം എസ്‌ഐ

കാര്‍ ഓടിച്ചത് ആരാണ് എന്ന് സ്ഥിരീകരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും എസ്‌ഐ വ്യക്തമാക്കി.

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചത് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമന്‍ തന്നെയെന്ന് സൂചന. ദൃക്‌സാക്ഷികള്‍ ഇത്തരത്തിലാണ് പറയുന്നത് എന്ന് മ്യൂസിയം എസ്‌ഐ ജയപ്രകാശ് പറഞ്ഞു. അതേസമയം കൂടെയുണ്ടായിരുന്ന സൂഹൃത്ത് വഫ ഫിറോസ് ആണ് വാഹനമോടിച്ചത് എന്നാണ് ശ്രീരാം വെങ്കിട്ടരാമന്‍ പറയുന്നത്. മദ്യലഹരിയിലായിരുന്നു ശ്രീരാം വെങ്കിട്ടരാമന്‍. കാര്‍ ഓടിച്ചത് ആരാണ് എന്ന് സ്ഥിരീകരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും എസ്‌ഐ വ്യക്തമാക്കി.

അമിത വേഗതയിലെത്തിയ കാര്‍ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ എം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയിലൂടെ ശ്രദ്ധേയനായ ശ്രീരാം വെങ്കിട്ടരാമന്‍ അവധിയിലായിരുന്നു. പഠനാവധി കഴിഞ്ഞെത്തിയ ശ്രീരാം വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസമാണ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്‌സ് ഡയറക്ടറായി നിയമിച്ചത്.

This post was last modified on August 3, 2019 10:12 am