ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നടി റിമ കല്ലിങ്കല്‍. പുരസ്‌കാര ചടങ്ങില്‍ നൃത്തം അവതരിപ്പിച്ചതിന് ശേഷമാണ് ‘അവള്‍ക്കൊപ്പം’ എന്ന് കുറിച്ച ബാനറുമായി റിമ വേദിയിലെത്തിയത്. ചടങ്ങ് വീക്ഷിക്കാന്‍ എത്തിയവരില്‍ നിന്നും നിറഞ്ഞ കയ്യടിയാണ് റിമയ്ക്ക് കിട്ടിയത്. നടിമാരുടെ സിനിമാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വേദിയിലെ സജീവ അംഗം കൂടിയായാണ് റിമ.
നേരത്തെ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ആരംഭിക്കുന്നതിനു മുന്നോടായായി സംഘടനയുടെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് വിമന്‍ കളക്ടീവ് അംഗങ്ങള്‍ ഒപ്പുശേഖരണം നടത്തിയിരുന്നു.
ഒരു വശത്ത് ദിലീപിന് പിന്തുണയര്‍പ്പിച്ച് താരങ്ങള്‍ വരുമ്പോഴാണ് വിമന്‍ കളക്ടീവിന്റെയും മറ്റു ചില സിനിമപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടിക്കുവേണ്ടിയുള്ള പിന്തുണ ശക്തമാക്കുന്നത്.
അവള്‍ക്കൊപ്പം മാത്രം എന്നു പ്രഖ്യാപിച്ച് റിമയുടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവും രംഗത്തു വന്നിരുന്നു.
Leave a Comment