X

നിലയ്ക്കൽ മുതൽ പോലീസ് സംരക്ഷണം; ട്രാന്‍സ്‍ജെന്‍ഡേഴ്സ് സംഘം സന്നിധാനത്തേക്ക്

രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് സന്നിധാനത്തേക്ക് പുറപ്പെട്ടത്

പോലീസ് അകമ്പടിയോടെ നാലംഗ ട്രാന്‍സ്‍ജെന്‍ഡേഴ്സ് സംഘം ഇന്ന് ശബരിമല ദര്‍ശനം നടത്തും. പുലര്‍ച്ചെ നാലുമണിയോടെ തിരുവനന്തപുരത്ത് നിന്ന്  പുറപ്പെട്ട സംഘം പമ്പയിലെത്തി. പോലീസ് സംരക്ഷണയിൽ ഇവർ മലകയറാൻ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. നിലവിൽ  സുരക്ഷാ പ്രശ്നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പൊലീസ് നിലപാടെടുത്തതോടെയാണ് ട്രാന്‍സ്‍ജെന്‍ഡേഴ്സ് സംഘത്തിന്റെ ദർശനം സാധ്യമാവുന്നത്.

കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ  പോലീസ് എരുമേലിയിൽ തടഞ്ഞത് വിവാദമായിരുന്നു. എറണാകുളത്ത് നിന്നെത്തിയ രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരെയായിരുന്നു സ്ത്രീവേഷത്തിൽ പോവാനാവില്ലെന്ന് വ്യക്തമാക്കി പോലീസ് തടഞ്ഞത്. പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നും എരുമേലി പൊലീസ് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവരെ എരുമേലി പൊലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു.

ട്രാന്‍സ്ജന്‍ഡറുകള്‍ ശബരിമല ദർശനം നടത്തുന്നിൽ തെറ്റില്ലെന്ന് തന്ത്രിയും പന്തളം കൊട്ടാരവും നിലപാടെടുത്ത  സാഹചര്യത്തിലാണ് പോലീസ് ഇവർക്ക് മല ചവിട്ടാന്‍  അനുമതി നല്‍കിയത്.

അതേസമയം, മണ്ഡലകാലം ആരംഭിച്ച  ശേഷം  ശബരിമലയിൽ ആദ്യമായി ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ അർദ്ധരാത്രി വരെ തൊണ്ണൂറായിരത്തിലധികം തീർത്ഥാടകർ മലചവിട്ടിയെന്നാണ് കണക്കുകള്‍. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയത് ഇന്നലെയാണ്.

രഹന ഫാത്തിമ സംസാരിക്കുന്നു; ശബരിമലയില്‍ ബിജെപിയുടെ ‘ബി ടീം’ ആരാണെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് മനസിലായിട്ടുണ്ടാവും

മലകയറണമെങ്കില്‍ ആണ്‍വേഷം ധരിക്കണമെന്ന് പോലീസ്, ‘മറ്റേ പണി’ക്ക് പോവുന്ന നിങ്ങള്‍ ഭക്തരല്ലല്ലോ’ എന്ന് ചോദ്യം; ശബരിമലക്ക് പുറപ്പെട്ട ട്രാന്‍സ്ജന്‍ഡര്‍മാരെ തടഞ്ഞു

 

This post was last modified on December 18, 2018 3:13 pm