X

കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ 700 കോടിയുടെ സഹായവുമായി യുഎഇ

സഹായ വാഗ്ദാനം ഇന്ത്യന്‍ പ്രധാന മന്ത്രിയുമായി യുഎഇ ഭരണാധികാരികള്‍ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാറിന്റെ  തീരുമാനം കാത്തിരിക്കുകയാണ്.

പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് യുഎഇ സര്‍ക്കാരിന്റെ 700 കോടിയുടെ സഹായ വാഗ്ദാനം. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളുടെ സേവനത്തിന് പ്രതിഫലമായാണ് യുഎഇ 700 കോടിക്ക് സമാനമായ ഡോളര്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രി സഭാ യോഗത്തിന് ശേഷം മാധ്യമാങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സഹായ വാഗ്ദാനം ഇന്ത്യന്‍ പ്രധാന മന്ത്രിയുമായി യുഎഇ ഭരണാധികാരികള്‍ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാറിന്റെ  തീരുമാനം കാത്തിരിക്കുകയാണ്. പ്രമുഖ പ്രവാസി വ്യവസായി എം എ യുസഫലിയോടാണ് യുഎഇ അധികൃതര്‍ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യന്ത്രി അറിയിച്ചു.

കേരളത്തിലെ പ്രളയക്കെടുതിയെ മറികടക്കാന്‍ സഹായം ചെയ്യണമെന്ന് തന്റെ ജനങ്ങളോടഭ്യര്‍ത്ഥിച്ച് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈദിനു മുമ്പ് കേരളത്തെ ഉദാരമായി സഹായിക്കണമെന്നായിരുന്നു അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തിനിടയില്‍ കേരളം കണ്ടിട്ടില്ലാത്ത വിധം വലിപ്പമേറിയ പ്രളയമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയുടെ വളര്‍ച്ചയുടെയും വിജയത്തിന്റെയും ഭാഗമാണ് കേരളീയരെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇക്കാരണത്താല്‍ തന്നെ അവരെ സഹായിക്കാന്‍ തങ്ങള്‍ക്ക് പ്രത്യേക ഉത്തരവാദിത്തവുമുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം പറഞ്ഞു. കേരളത്തെ സഹായിക്കാനായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ സംരംഭത്തിലേക്ക് എല്ലാവരുടെയും ഉദാരമായ സംഭവാന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇക്ക് പുറമെ ഖത്തര്‍ സര്‍ക്കാര്‍ 35 കോടി സഹായം വാഗ്ദാനം ചെയ്തിരുന്നു.

കേരളം ലോകത്തിന്റെ സ്വന്തം നാടാകുന്നത് ഇങ്ങനെയാണ്

This post was last modified on August 21, 2018 11:58 am