സണ്ണി ലിയോണ്‍ ഇപ്പോള്‍ ഗുജറാത്തില്‍ ഒരു വന്‍ പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. അവര്‍ മോഡലായ ഒരു പരസ്യമാണ് വിവാദത്തിനു കാരണം. പക്ഷേ ഹിന്ദുത്വസംഘടനകള്‍ നടിക്കെതിരേയും ആക്രോശം മുഴക്കുകയാണ്.
സൂറത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു പരസ്യ ഹോര്‍ഡിംഗ് ആണ് ഗുജറാത്തിലെ ഹൈന്ദവ സംഘടനകളെയും വ്യാപാരിസമൂഹത്തെയുമെല്ലാം പ്രകോപിതരാക്കിയിരിക്കുന്നത്. ഒരു കോണ്ടത്തിന്റെതാണ് പരസ്യം. മോഡല്‍ സണ്ണി ലിയോണും. ഗുജറാത്ത് നവരാത്രി ആഘോഷത്തിന്റെ തിരക്കിലാണ്. നവരാത്രി ആശംസകള്‍ നേര്‍ന്നുകൊണ്ടു തന്നെയാണ് പരസ്യവും. എന്നാല്‍ ഇതൊന്നും പ്രതിഷേധക്കാരെ തണുപ്പിക്കുന്നില്ല.
ഹിന്ദു യുവവാഹിനി എന്ന തീവ്ര ഹൈന്ദ്വ സംഘടന വന്‍ പ്രതിഷേധവുമായാണ് രംഗത്തുള്ളത്. സണ്ണിയെ ഒരു അശ്ലീല താരമെന്നാണ് സംഘടന ആക്ഷേപിക്കുന്നത്. ഹിന്ദുക്കളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നതാണ് പരസ്യമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. പണം ഉണ്ടാക്കാനായി ഭാരതീയ സംസ്‌കാരത്തെ ലക്ഷ്യംവയ്ക്കുകയാണ് സണ്ണി ലിയോണ്‍ എന്നുമവര്‍ പറയുന്നു. ഹോര്‍ഡിംഗ് സ്ഥാപിച്ചിരിക്കുന്നതിനു താഴെയായി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു ഹിന്ദുയുവവാഹിനി.
ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് കോണ്‍ഫിഡറേഷന്‍ പരസ്യത്തിനെതിരേ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന് കത്തെഴുതുകയും ഉണ്ടായി. പരസ്യം പിന്‍വലിക്കണമെന്നാണ് ആവശ്യം. പരസ്യം പിന്‍വലിച്ചാല്‍ മാത്രം പോരാ, നിരോധിക്കുകയും വേണം. പരസ്യനിര്‍മാതാക്കള്‍ക്കെതിരേയും സണ്ണി ലിയോണിനെതിരേയും നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
This post was last modified on September 20, 2017 8:07 am
Leave a Comment