X

വിശ്വാസമോ പേട്ടയോ വലുത്? അജിത്-രജനി ആരാധകര്‍ ഏറ്റുമുട്ടി: അച്ഛനെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച് മകന്‍

രണ്ട് പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പേട്ടയും തല അജിത്തിന്റെ വിശ്വാസവും ഒരേ ദിവസം റിലായപ്പോള്‍ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ് ഇരുതാരങ്ങളുടെയും ആരാധകര്‍. ഇന്ന് റിലീസ് ചെയ്ത ഇരു ചിത്രങ്ങളുടെയും പേരില്‍ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ആരാധകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

സംഭവത്തില്‍ മറ്റ് ആരാധകരെ പോലീസ് ചോദ്യം ചെയ്തു വരുന്നു. ചിത്രങ്ങളെ ചൊല്ലിയാണ് അജിത്-രജനി ആരാധകര്‍ തമ്മിലടിച്ചതെന്നാണ് സൂചന. ഇതിനിടെ വിശ്വാസം കാണാന്‍ പണം നല്‍കാത്തതിനെ ചൊല്ലി മകന്‍ അച്ഛനെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തമിഴ്‌നാട്ടിലെ കാഠ്പാഠിയിലാണ് സംഭവം.

42 വയസ്സുള്ള പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പാണ്ഡ്യന്റെ നില ഗുരുതരമാണ്. അജിത്ത് പോലീസ് കസ്റ്റഡിയിലാണ്.

This post was last modified on January 10, 2019 11:43 am

Related Post
Leave a Comment