ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരായ പ്രതിഷേങ്ങള്‍ക്ക് സംഘപരിവാര്‍ സംഘടനകള്‍ നേതൃത്വം നല്‍കുന്നതിനിടെ, സന്നിധാനത്ത് കറുപ്പുടുത്ത ഒരു ആചാര സംരക്ഷകന്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്ന ചിത്രം വൈറലാവുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ കാമറകളെ നോക്കിയാണ് ഈ പ്രകടനം. ഭീകരസംഘടനാ പ്രവര്‍ത്തകരെ പോലെ തുണി കൊണ്ട് മുഖം മൂടിയാണ് ഈ യുവാവ് നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ വലിയ ചര്‍ച്ചയായിട്ടുണ്ട്. “ദൈവത്തിന് മുന്നില്‍ ഭക്തിയോടെ കൈകൂപ്പുന്നവരെ കണ്ടിട്ടുണ്ട്, ദൈവ സന്നിധിയില്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നമസ്‌കരിക്കുന്നവരെ ആദ്യം കാണുകയാണ്” എന്നതടക്കമുള്ള കമന്റുകളാണ് വരുന്നത്.
This post was last modified on November 6, 2018 6:57 pm
Leave a Comment