X

എല്ലാവരുടെയും പണി കഴിയട്ടേ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങും: ദിലീപിന്റെ സഹോദരന്‍ അനൂപ്

അനാവശ്യ ആക്ഷേപങ്ങള്‍ കേട്ട് മടുത്തെന്നും നാടുവിടാന്‍ പോലും ആലോചിച്ചെന്നും അനൂപ്

എല്ലാവരുടെയും പണി കഴിയട്ടേ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങുമെന്ന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്. പോലീസിന് മുന്നില്‍ ദിലീപ് കുറ്റം സമ്മതിച്ചില്ലെന്നും ഗൂഢാലോചന ദിലീപിന്റേതല്ലെന്നും ദിലീപിനെ ഇല്ലാതാക്കാനുള്ളതാണെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അനാവശ്യ ആക്ഷേപങ്ങള്‍ കേട്ട് മടുത്തെന്നും നാടുവിടാന്‍ പോലും ആലോചിച്ചെന്നും അനൂപ് പറഞ്ഞു. ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടുമെന്നും ദിലീപിനെ കെണിയില്‍പ്പെടുത്തിയതാണെന്ന് രാവിലെ ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. നിരപരാധിത്വം തെളിയിച്ച് ദിലീപ് മടങ്ങിയെത്തും. സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. സത്യവും ദൈവവുമുണ്ടെങ്കില്‍ ഇത് പുറത്തുവരും.

തെളിവില്ലെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. സംശയത്തിന്റെയും ഒരു ക്രിമിനല്‍ നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതിനെല്ലാം പിന്നില്‍ ചില ആളുകളുണ്ട്. വക്കീല്‍ കാര്യങ്ങളുമായി പോകുമ്പോള്‍ സത്യം പുറത്തുവരും. ഇത് എല്ലാവര്‍ക്കും വരാവുന്ന വലിയ ട്രാപ്പ് ആണ്- അനൂപ് പറയുന്നു.

This post was last modified on July 13, 2017 5:57 pm

Related Post
Leave a Comment