X

പിണറായിയെ അല്ലാതെ ഈ ഘട്ടത്തില്‍ മറ്റൊരു മുഖ്യമന്ത്രിയെ ചിന്തിക്കാനാകില്ല; ചരിത്രം കേരളത്തോട് കാണിച്ച കരുണയാണിതെന്ന് എന്‍എസ് മാധവന്‍

കേരളമെന്ന ആശയം അദ്ദേഹത്തോടൊപ്പം സുരക്ഷിതമാണ്. എൻ എസ് മാധവൻ ട്വിറ്ററിൽ കുറിച്ചു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വർഗീയ ധ്രുവീകരണത്തിന് ചിലർ ശ്രമിക്കുന്ന വേളയിൽ പിണറായി അല്ലാതെ ആരും കേരളത്തെ നയിക്കുന്ന കാര്യം ഓർക്കാൻ കൂടി സാധിക്കില്ലെന്ന് എഴുത്തുകാരൻ എൻ. എസ് മാധവൻ. “ചരിത്രം കേരളത്തോട് കരുണ കാണിക്കുന്നു. ഈ വർഗീയ ധ്രുവീകരണത്തിന്റെ ഘട്ടത്തിൽ പിണറായി അല്ലാതെ ആരും കേരളത്തെ നയിക്കുന്ന കാര്യം അചിന്തനീയമാണ്. കേരളമെന്ന ആശയം അദ്ദേഹത്തോടൊപ്പം സുരക്ഷിതമാണ്.” എൻ എസ് മാധവൻ ട്വിറ്ററിൽ കുറിച്ചു.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത എല്‍ഡിഎഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ശബരിമലയിലെ സ്ത്രീ പ്രവേശന നിലപാടിൽ ഒരു വിട്ടു വീഴ്ചയു സർക്കാർ ചെയ്യാൻ തയ്യാറല്ളെന്ന് പ്രഖ്യാപിച്ചിരുന്നു. “ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഒരു വിധി പുറപ്പെടുവിച്ചപ്പോള്‍ അതിന്റെ മേലെ വിശ്വാസികളായവരെ അണിനിരത്തി കേരളത്തിന്റെ നേരത്തെ പറഞ്ഞ മതനിരപേക്ഷ മനസ് ദുര്‍ബലപ്പെടുത്താനാകുമോ എന്നുള്ള ശ്രമമാണ് ബോധപൂര്‍വം നടന്നുകൊണ്ടിരിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനത്തെ തുടക്കം മുതൽ ഏറ്റവും ശക്തമായി പിന്തുണയ്ക്കുന്ന സാംസ്‌കാരിക പ്രവർത്തകരിൽ ഒരാൾ കൂഒടിയാണ് എൻ. എസ് മാധവൻ. നേരത്തെ വളരെ പഴക്കമുള്ളതെന്ന് പറയുന്ന ശബരിമലയിലെ ആചാരങ്ങള്‍ക്ക് എത്രവര്‍ഷത്തെ പഴക്കമുണ്ടെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദ്യം ഉന്നയിച്ചിരുന്നു.

1972 ല്‍ മാത്രമാണ് നിയമം മൂലം ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിയിട്ടുള്ളതെന്നും അതിനു മുമ്പ് സ്ത്രീ ഭക്തര്‍ സുഗമമായി ശബരിമലയില്‍ പോയ്ക്കൊണ്ടിരുന്നതാണെന്നും എന്‍.എസ് മാധവന്‍ പറഞ്ഞു. ചില പുരുഷഭക്തന്മാര്‍ക്കുണ്ടായ എതിര്‍പ്പില്‍ നിന്നായിരുന്നു ആ വിലക്കെന്നും എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

 

പുത്തരിക്കണ്ടത്ത് പിണറായി വിജയന്‍ പറഞ്ഞത് കേരളത്തോടാണ്; ചരിത്രം കുറിച്ചു വയ്ക്കുന്ന വാക്കുകളാണവ

This post was last modified on October 17, 2018 12:31 pm