X

ഒപ്പം വരുന്ന ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് പി എസ് സി ചെയര്‍മാന്‍

മറ്റ് സംസ്ഥാനങ്ങളിലെല്ലാം ചെയര്‍മാന് ഒപ്പം സഞ്ചരിക്കുന്ന ഭാര്യയുടെ ചെലവും സര്‍ക്കാര്‍ ആണ് വഹിക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ ന്യായം

ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കാന്‍ തനിക്കൊപ്പം വരുന്ന ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് പി എസ് സി ചെയര്‍മാന്‍. എം കെ സക്കീറിന്റെ ആവശ്യം പി എസ് സി സെക്രട്ടറി സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. മനോരമ ന്യൂസ് ഈ കത്തിന്റെ പകര്‍പ്പ് പുറത്തുവിടുകയും ചെയ്തു.

മറ്റ് സംസ്ഥാനങ്ങളിലെല്ലാം ചെയര്‍മാന് ഒപ്പം സഞ്ചരിക്കുന്ന ഭാര്യയുടെ ചെലവും സര്‍ക്കാര്‍ ആണ് വഹിക്കുന്നത്. കേരളവും ഇത് മാതൃകയാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐഎഎസ് ജീവനക്കാരുടേതിന് തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡിഎയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്.

പി എസ് സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാതെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുന്നത്. സ്വയംഭരണ സ്ഥാപനമായതുകൊണ്ടാണ് പ്രത്യേക ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ പി എസ് സി ചെയര്‍മാന്റെ ഭാര്യയുടെ ചെലവു കൂടി സര്‍ക്കാര്‍ ചെലവായി വഹിക്കാന്‍ പി എസ് സി മാത്രം തീരുമാനിച്ചാല്‍ മതി. അങ്ങനെയാണെങ്കില്‍ അതിനുള്ള ഉത്തരവും ഉടന്‍ ഇറങ്ങിയേക്കും.

read:ചെങ്ങോട്ടുമല തുരക്കുന്നതില്‍ ഡെല്‍റ്റ ഗ്രൂപ്പിനെ സഹായിക്കാന്‍ ചീഫ് സെക്രട്ടറിക്കെന്താണ് അമിത താത്പര്യമെന്ന് ജനം; സിപിഎം ഉള്‍പ്പെടെ സമരപ്പന്തലില്‍

This post was last modified on May 12, 2019 2:23 pm