X

അമേരിക്കയില്‍ ട്രംപ് വിരുദ്ധ പ്രതിഷേധത്തിനിടെ വെടിവയ്പ്: അഞ്ച് പേര്‍ക്ക് പരിക്കേറ്റു

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തം. സീറ്റിലില്‍ ഒരു അക്രമി നടത്തിയ വെടിവയ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വ്യക്തിവൈരാഗ്യവും തര്‍ക്കവുമാണ് വെടിവയ്പില്‍ കലാശിച്ചതെന്നും ട്രംപിനെതിരായ പ്രതിഷേധമല്ല കാരണമെന്നുമാണ് പൊലീസ് പറയുന്നത്. നാല് പുരുഷന്മാര്‍ക്കും ഒരു സ്ത്രീക്കുമാണ് പരിക്കേറ്റത്.

സംഭവം നടന്ന് മിനിറ്റുകള്‍ക്കകം അക്രമിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ട്രംപിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സീറ്റിലില്‍ നടന്ന ട്രംപ് വിരുദ്ധ പ്രകടനത്തില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുകത്തു.  

This post was last modified on December 27, 2016 2:18 pm