X

ഐഎസ് അനുകൂല പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ട് മലയാളികളെ യുഎഇ തിരിച്ചയച്ചു

ഐഎസ് അനുകൂല പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ട് മലയാളികളെ യുഎഇ നാട്ടിലേക്ക് തിരിച്ചയച്ചു. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് അനുകൂലമായി പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രണ്ട് ദിവസം മുമ്പ് യുഎഇ വ്യക്തമാക്കിയിരുന്നു. അതിന്റെ പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. ഇസ്‌ളാമിക് സ്‌റ്റേറ്റിനെ സാമൂഹ്യസൈറ്റിലൂടെ ഇന്ത്യാക്കാരടക്കം 10 പേര്‍ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ 29 നാണ് യു എ ഇ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലാണ്.

ഇവരില്‍ നിന്നും കൊച്ചി സ്വദേശികളെയാണ് തീരിച്ചയച്ചിരിക്കുന്നത്. ഇന്ത്യയില്‍ എത്തിയാലുടന്‍ ഇവരെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം ഇവര്‍ക്ക് തീവ്രവാദി സംഘടനയുമായി ഏതെങ്കിലും വിധത്തില്‍ നേരിട്ട് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. ഇന്ന് നടക്കുന്ന സുഷമാ സ്വരാജ് യുഎഇ വിദേശകാര്യമന്ത്രി ഷേയ്ഖ് അബ്ദുള്ള ബിന്‍ സയേദ് അല്‍ നഹ്‌യാന്‍ കൂടിക്കാഴ്ചയില്‍ ഐഎസ് വിഷയമാകും.

ഇതിനിടെ ഐ.എസ് ബന്ധമുണ്ടെന്ന് സംശയിച്ച് റോ (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്) കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ക്ക് ഐ.എസുമായി ബന്ധമില്‌ളെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. മലപ്പുറം തിരുനാവായ സ്വദേശിയെയാണ് ഐ.എസ് ബന്ധത്തിന്റെ പേരില്‍ രഹസ്യാന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. അബൂദബിയിലായിരുന്ന ഇയാള്‍ ശനിയാഴ്ച കരിപ്പൂരില്‍ വിമാനമിറങ്ങിയപ്പോഴാണ് പിടികൂടിയത്. ശനിയാഴ്ച രാവിലെ ഇത്തിഹാദ് എയര്‍വേഴ്‌സില്‍ കരിപ്പൂരിലെ ത്തിയ ഇയാളെ റോയുംഐ.ബിയും ചേര്‍ന്ന് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം, മലപ്പുറം ജില്ലയില്‍ അഞ്ചോളം പേര്‍ ഐ.എസ് ബന്ധത്തിന്റെ പേരില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

 

This post was last modified on December 27, 2016 3:21 pm